ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൽ ആശങ്കയെന്ന് അമേരിക്കൻ സമിതി; പരാമർശം അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ടിൻമേൽ

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്ക്. ചരിത്രപരമായി സഹിഷ്ണുതയുള്ള രാജ്യമായ ഇന്ത്യയിലെ അടുത്തിടെ മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നതായി സാമുവല്‍ നിരീക്ഷിച്ചു.

2019ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട് ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം. വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് പുറത്തുവിട്ടത്.

ഈ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളിഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങള്‍ക്ക് നിലപാടെടുക്കാനാവില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

ഇന്ത്യയിൽ മതപരമായ ചോദനകാരണമുള്ള കൊലപാതകങ്ങളും കലാപങ്ങളും അധിക്ഷേപിക്കലും വിവേചനവും കാരണം വ്യക്തികൾക്ക് അവരുടെ മതപരമായ വിശ്വാസങ്ങളെക്കുറിച്ച് സംസാരിക്കാൻ നിയന്ത്രണങ്ങളുണ്ടായെന്ന് റിപ്പോർട്ട് പറയുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 7,484 വര്‍ഗീയ ലഹളകളാണ് 2008-2017 കാലയളവില്‍ ഉണ്ടായത്. 1100ലേറെ പേര്‍ ഈ ലഹളകളില്‍ കൊല്ലപ്പെടുകയും ചെയ്തെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Vinkmag ad

Read Previous

തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം അനിയന്ത്രിതം; 24 മണിക്കൂറിനിടെ 1927 പുതിയ രോഗികൾ

Read Next

രാജസ്ഥാനിൽ ഒരു കോൺഗ്രസ് എംഎൽഎക്ക് ബിജെപി വിലയിട്ടത് 25 കോടി രൂപ; പത്ത് കോടി മുൻകൂർ നൽകും

Leave a Reply

Most Popular