രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടി നേതാക്കൾ രംഗത്ത്.
ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു. ഒലിയുടെ രാജിയ്ക്കായി സമ്മർദം ശക്തമായിരിക്കുകയാണ് മുതിർന്ന നേതാക്കൾ.
ഭരണകക്ഷിയായ നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിൽ സംസാരിച്ച പുഷ്പ കമൽ ദഹൽ പ്രചണ്ഢ, മാധവ് കുമാർ നേപ്പാൾ, ഝൽനാഥ് ഖനാൽ, മുൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ബാംദേബ് ഗൌതം എന്നിവർ ഒലി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു.
ഇന്ത്യയ്‌ക്കെതിരായ ഒലിയുടെ ആരോപണം തെറ്റാണെന്ന് പ്രചന്ദ തുടക്കത്തിൽ തന്നെ പറഞ്ഞു. “ഇന്ത്യയല്ല, ഞാൻ തന്നെയാണ് നിങ്ങളുടെ രാജി ആവശ്യപ്പെടുന്നത്. നിരുത്തരവാദപരമായ അത്തരം പരാമർശങ്ങൾക്ക് നിങ്ങൾ തെളിവ് നൽകണം,” എന്ന് ദഹാൽ പറഞ്ഞതായാണ് വിവരം.
