ഇതാേേണാ സംഘികളേ നിങ്ങളുടെ ദേശസ്‌നേഹം? ബി എസ് എഫ് ജവാന്റെ വീണ്ടും ചുട്ടുചാമ്പലാക്കി കൊള്ളയടിച്ചു

ഇതാേേണാ സംഘപരിവാറേ നിങ്ങളുടെ രാജ്യസ്‌നേഹം? ഇതാണോ സംഘപരിവാറേ നിങ്ങള്‍ നാഴികക്ക് നാല്പതുവട്ടം പറയാറുള്ള സൈനികരോടുള്ള ബഹുമാനം? ഇതാണോ സംഘപരിവാറേ നിങ്ങള്‍ വാതോരാതെ പ്രസംഗിക്കാറുള്ള ദേശീയത? നാണമുണ്ടോ നിങ്ങള്‍ക്ക്…

എങ്ങിനെ കഴിയുന്നു നിങ്ങളുടെ മതവെറിക്ക് ഒരു സൈനികനെയും വലിച്ചിഴക്കന്‍…എങ്ങനെ കഴിയുന്നു ഒരു സൈനികനോട് പാകിസ്ഥാനിക്ക് പോടാ എന്ന് ആക്രോശിക്കാന്‍?? എന്ത് ന്യായീകരണം കൊണ്ടാണ് നിങ്ങളീ കര്‍മ്മത്തെയും മൂടാന്‍ പോവുന്നത്?.. .ഡല്‍ഹിയില്‍ സംഘപരിവാര്‍ അവരുടെ അഴിഞ്ഞാട്ടത്തിനെ ചുട്ടെരിച്ചവയില്‍ ഒരു സൈനികന്റെ വീടുമുണ്ടായിരുന്നു..ആ സൈനികനോടും അവര്‍ പറഞ്ഞു പാകിസ്താനിലേക്ക് പൊയ്‌ക്കോളൂ എന്ന്..

ഡല്‍ഹിയിലെ കലാപഭൂമിയില്‍ നിന്ന് ഏതൊരു ഇന്ത്യക്കാരന്റെയും മനസ്സിനെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.. അക്രമികള്‍ ദില്ലിയിലെ കലാപത്തില്‍ സൈനികനെ പോലും വെറുതെ വിട്ടിലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്… അതേ… കാത്തുസംരക്ഷിക്കുന്ന പൊള്ളുന്ന വെയിലിലും മരം കോച്ചുന്ന തണുപ്പിലും നിന്ന് രാജ്യത്തേ കാക്കുന്ന ധീര സൈനികനോട് പോലും മതം പറഞ് സംഘപരിവാര്‍ ക്രൂരത കാണിച്ചിരിക്കുന്നു… നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ മുഹമ്മദ് അനീസ് എന്ന ജവാന്റെ വീട് കലാപകാരികള്‍ കത്തിച്ചിരിക്കുകയാണ്. വീടിന്റെ ബോര്‍ഡില്‍ നിന്ന് സൈനികനാണെന്ന് മനസ്സിലായിട്ടും ആക്രമിക്കുകയായിരുന്നു ..

നോര്‍ത്ത് ഈസ്റ്റ് ദില്ലിയിലെ ഓരോ വീട്ടിലും മുസ്ലീങ്ങള്‍ കൂട്ടമായി ഭയത്തോടെ ഒളിച്ചിരിക്കുകയാണ്. മുഹമ്മദ അനീസ് എന്ന ബിഎസ്എഫ് ജവാനും ഇതേ ഭയത്തോടെയാണ് ഒളിച്ചിരിക്കുന്നത്. അനീസ് തന്റെ വീടിന് പുറത്തുള്ള അഡ്രസ് ബോര്‍ഡിലായിരുന്നു പ്രതീക്ഷ വെച്ചിരുന്നത്. ഖാസ് ഖജൂരി ഖലിയിലെ 76ാം നമ്പര്‍ വീടായിരുന്നു അനീസിന്റേത്. എന്നാല്‍ ഇയാളുടെ പേരുകള്‍ കണ്ടതോടെ…മതം മനസ്സിലായതോടെ..വീടുകള്‍ തല്‍ക്കക്ഷണം കലാപകാരികള്‍ കത്തിക്കുകയായിരുന്നു… അക്രമികള്‍ ആദ്യം അനീസിന്റെ വീടിന് പുറത്തുണ്ടായിരുന്ന കാറുകള്‍ കത്തിച്ചു. പിന്നീട് ഇയാളുടെ വീടിനാണ് തീകൊളുത്തിയത്. കല്ലുകള്‍ കൊണ്ട് നിര്‍ത്താതെയുള്ള എറിയലായിരുന്നു അടുത്തത്. ഇറങ്ങി വാടാ പാകിസ്താനി. നിനക്ക് ഞങ്ങള്‍ പൗരത്വം തരാമെന്നായിരുന്നു ഇവര്‍ അലറി വിളിച്ചത്. ഗ്യാസ് സിലിണ്ടര്‍ വീടിനുള്ളിലേക്ക് എറിഞ്ഞാണ് തീകൊളുത്തിയത്. അനീസ് മൂന്ന് വര്‍ഷത്തോളം കശ്മീരില്‍ ബിഎസ്എഫിന്റെ ഭാഗമായിരുന്നു..

കലാപത്തില്‍ ഏറ്റവുമധികം നഷ്ടമുണ്ടായ കുടുംബമാണ് അനീസിന്റേത്. 35 മുസ്ലീം വീടുകളാണ് ഈ മേഖലയില്‍ അഗ്‌നിക്കിരയായത്. അനീസിന്റെ വീട്ടില്‍ തന്നെയായിരുന്നു എല്ലാ സമ്പാദ്യവും വെച്ചിരുന്നത്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ രണ്ട് വിവാഹങ്ങള്‍ ഇവരുടെ കുടുംബത്തില്‍ നടക്കാനുണ്ടായിരുന്നു…തന്റെ സമ്പാദ്യങ്ങളെല്ലാം നഷ്ടപ്പെട്ടെന്ന് ആ സൈനികന്‍ കരഞ്ഞുപറയുകയാണിന്ന്…
എല്ലാകാലവും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും തുറുപ്പ് ചീട്ട് ദേശസ്‌നേഹമാണ്… തെരഞ്ഞെടുപ്പ് അടുക്കാറാവുമ്പോള്‍ ദേശീയത ആളിക്കത്തിക്കുക എന്നത് അവരുടെ പതിവ് രീതിയുമാണ്..

അതിനായി സൈനികരെയും അവര്‍ ഉപയോഗിക്കും… ബിജെപി ദേശസ്‌നേഹത്തിന്റെ നിറകുടമാണെന്നും പറഞ്ഞുവെക്കും.എന്നാലിതെല്ലാം വെറും നാടകങ്ങളാണെന്നത് പകല്‍ പോലെ വ്യക്തവുമാണ്.. ഇപ്പോഴിതാ അത് സംഘപരിവാര്‍ തന്നെ വിളിച്ചു പറഞ്ഞിരിക്കുകയുമാണ്.. ഇതിനും മോദി മൗനം പാലിക്കും.. അമിത്ഷാസ് ഒരു പ്രതികരണവും നല്‍കില്ല .. കാരണം ഈ അടുത്തൊന്നും ഒരു തെരഞ്ഞെടുപ്പും വരാനില്ലല്ലോ

Vinkmag ad

Read Previous

ഇന്ത്യയില്‍ നടക്കുന്നത് വംശഹത്യ; കടുത്ത പ്രതിഷേധവുമായി അറബ് രാഷ്ട്രങ്ങള്‍: ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

Read Next

ബിജെപിയെ ഒഴിവാക്കാൻ നിതീഷ് കുമാർ; എൻആർസിക്കെതിരായ പ്രമേയത്തെ പിന്താങ്ങി

Leave a Reply

Most Popular