ഡല്‍ഹിയിലെ വിജയം ഡല്‍ഹിയുടേത് മാത്രമല്ല ഈ രാജ്യത്തിന്റെ വിജയമാണെന്ന് അരവിന്ദ് കേജ് രിവാള്‍. ഡല്‍ഹിയിലെ വന്‍ വിജയത്തിന് ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യയ്ക്കും മകനുമൊപ്പമാണ് കേജരിവാള്‍ വേദിലിലെത്തിയത്. ഇങ്ക്വിലാബ് സിന്ദാബാദും വന്ദേമാതരവും ഭാരത് മാതാ കീ ജയ് മുദ്രാവാക്യവും മുഴക്കിയായിരുന്നു കെജ്രിവാളിന്റെ പ്രസംഗം.
ഐ ലൗവയു പറഞ്ഞ് പ്രവര്‍ത്തകരെ ആവേശത്തിലാക്കി ആംആദ്മിയുടെ വിജയത്തിന് അദ്ദേഹം നന്ദിപറഞ്ഞു. ഈ വിജയം രാജ്യത്തിന്റെ കൂടി വിജയമാണെന്ന് ആവര്‍ത്തിക്കുകയായിരുന്നു കേജരിവാള്‍. തന്നെ മകനെ പോലെ കണ്ട ഡല്‍ഹിയിലെ ഒരോ കുടുംബത്തിന്റെ കൂടി വിജയമാണിത്. എന്നില്‍ അര്‍പ്പിച്ച് വിശ്വസം പൂര്‍ണ്ണമായും നിറവേറ്റും. ഹനുമാന്‍ ചാലിസ ഉരുവിട്ട തന്നെ പരിഹസിച്ചവര്‍ക്കുള്ള മറുപടിയാണ് ഈ വിജയം. ഭഗവാന്‍ ഹനുമാന് മുന്‍പില്‍ നമിക്കുകയാണെന്നും കെജ്രിവാള്‍ പറഞ്ഞു.
ഇത് വികസനത്തിന് വോട്ട് എന്ന രാഷ്ട്രീയത്തിനുള്ള വിജയമാണ് ഇത് രാജ്യം മുഴുവനും വ്യാപിക്കും. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഡല്‍ഹിയില്‍ നടപ്പിലാക്കിയ വികസനത്തിനുള്ള വോട്ടാണ്. അഞ്ച് വര്‍ഷം മുന്നോട്ട കൊണ്ടുപോകാനുള്ള കരുത്താണ് ഈ വിജയമെന്നും കേജ്‌രിവാള്‍ പറഞ്ഞു.
