ലണ്ടന്‍: ഇംഗ്ലണ്ടിലേക്ക് പറക്കാന്‍ കാത്തിരിക്കുന്ന നഴ്‌സുമാര്‍ക്ക് ഇനി എളുപ്പത്തില്‍ യുകെയിലെത്താനുള്ള വഴിതുറന്നിരിക്കുകയാണ് ബ്രിട്ടന്‍. ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് റൈറ്റിങ് സ്‌കോറി (ഒഇടി) ലായിരുന്നു പലര്‍ക്കും അടിതെറ്റയതെങ്കില്‍ ഇപ്പോള്‍ ഒഇടി സ്‌കോറില്‍ ഇളവുവരുത്തുവാനാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
നിരവധി തവണ ഒഇടി എഴുതിയട്ടും റൈറ്റിങ് മൊഡ്യൂള്ളില്‍ പരാജയപ്പെടുന്നത് നിരവധി മലയാളി നഴ്‌സുമാരാണ്. നാലും അഞ്ചും തവണ ബാക്കി എല്ലാത്തിനും ബി നേടിയിട്ടും റൈറ്റിങ്ങില്‍ സി പ്ലസില്‍ നിന്ന് മുന്നോട്ട് പോകാന്‍ കഴിയാത്തത്. ഇത് കൊണ്ട് മാത്രം യുകെയിലെ നഴ്‌സിങ് ജോലി എന്ന സ്വപ്‌നമുപേക്ഷിച്ചവര്‍ക്കും പുതിയ പ്രഖ്യാപനത്തോടെ യുകെയിലേയ്ക്ക് പറക്കാം.
യുകെയിലെ നഴ്സിങ് റെഗുലേറ്ററി ഏജന്‍സിയായ നഴ്സിങ് ആന്‍ഡ് മിഡ് വൈഫറി കൗണ്‍സില്‍ (എന്‍എംസി) ഇത് സംബന്ധിച്ച അറിയിപ്പ് കഴിഞ്ഞ ദിവസമാണ് പുറത്ത് വിട്ടത്.
പുതിയ മാറ്റം അനുസരിച്ച് ഒഇടി എല്ലാവരും തുടര്‍ച്ചയായി തോല്‍ക്കുന്ന റൈറ്റിംഗിന് സിപ്ലസ് നേടിയാല്‍ മതിയാകും. ലിസണിങ്, റീഡിങ്, സ്പീക്കിങ് എന്നിവയ്ക്ക് നിലവിലുള്ള ബി ഗ്രേഡ് തുടരുമ്പോള്‍ റൈറ്റിംഗിന് സിപ്ലസ് മതിയാകും. ഈമാസം 27 മുതല്‍ സ്വീകരിക്കുന്ന ആപ്ലിക്കേഷനുകള്‍ പുതിയ മാറ്റം അനുസരിച്ചുള്ളതാവും. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒഇടി എഴുതിയപ്പോള്‍ റൈറ്റിംഗിനു മാത്രം സി പ്ലസ് കിട്ടിയതുകൊണ്ട് ബ്രിട്ടനിലേക്ക് എത്താന്‍ സാധിക്കാതെ പോയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.
ഇതോടെ മലയാളികളടക്കമുള്ള ആയിരകണക്കിന് നഴ്‌സുമാര്‍ക്ക് യുകെയില്‍ പുതിയ നിരവധി അവസരങ്ങളാണ് തുറക്കുന്നത്.
നാലു മൊഡ്യൂളുകളില്‍ റൈറ്റിങ് ഒഴികെയുള്ളവര്‍ക്ക് ബിയോ അതില്‍ കൂടുതലോ റൈറ്റിങ്ങിനു സി പ്ലസോ നിര്‍ബന്ധമായും ലഭിക്കണം.റൈറ്റിങ്ങില്‍ സി പ്ലസും മറ്റ് മൂന്നു മൊഡ്യൂളുകളില്‍ കുറഞ്ഞത് ബിയോ ഇല്ലെങ്കില്‍ യോഗ്യത ലഭിക്കുകയില്ല.
പുതിയതായി പരീക്ഷ എഴുതുന്നവര്‍ക്കും ഇതു ബാധകമാണ്.
