ഹൈക്കോടതിയുടെ അനുമതിയെത്തുടർന്ന് ഭീം ആർമി പ്രവർത്തകരുടെ മഹാസംഗമം ആർഎസ്എസ് ആസ്ഥാനത്തിനടുത്ത് നടക്കും. ഇന്നാണ് നാഗ്പൂരിൽ ഭീം ആർമി പ്രവർത്തകുടെ സംഗമം നടക്കുന്നത്. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് റാലിയെ അഭിസംബോധന ചെയ്യും.
ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള റഷിംബാഗ് മൈതാനത്താണ് സംഗമം. പൗരത്വ ഭേദഗതി നിയമത്തിനും എന്‍പിആറിനും എന്‍ആര്‍സിക്കും എതിരായി ഭീം ആര്‍മി നടത്തുന്ന പ്രതിഷേധങ്ങളുടെ തുടർച്ചയെന്ന നിലയിൽത്തന്നെയാണ് ഇന്നത്തെ പരിപാടിയും നടത്തപ്പെടുന്നത്. പരിപാടിയില്‍ വന്‍ ജന പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകര്‍ പറയുന്നു.
പൗരത്വ നിയമത്തിനെതിരായുള്ള സമരങ്ങളുടെ മുൻനിരയിലുള്ള നേതാവാണ് ദലിത് സംഘടനയായ ഭീം ആർമിയുടെ ചീഫ് ആയ ചന്ദ്രശേഖർ ആസാദം. പൗരത്വ നിയമത്തിനെതിരെ കേരളത്തിലടക്കം നിരവധി പരിപാടികളിൽ അദ്ദേഹം പങ്കെടുത്തു. ജാമിയയിൽ പോലീസ് അതിക്രമുണ്ടായപ്പോൾ മുതൽ ചന്ദ്രശേഖർ സമരത്തിൻ്റെ മുൻനിരയിലുണ്ട്.
ജാമ്യം ലഭിച്ച ശേഷം ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രയില്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇന്നത്തേത്. ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപമാണ് റഷിംബാഗ് മൈതാനമെന്നതിനാല്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിച്ചാണ് അനുമതി നേടിയിരിക്കുന്നത്. പ്രവര്‍ത്തക സംഗമം മാത്രമായിരിക്കണം, പ്രകടനമോ പ്രതിഷേധ റാലിയോ നടത്തരുത്, പ്രകോപനപരമായ പ്രസംഗം പാടില്ല, തുടങിയവ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
