സംസ്ഥാനത്തിൻ്റെ ആശങ്ക വർദ്ധിപ്പിച്ച് ദിനമാണ് ഇന്ന്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ് ആശങ്കയ്ക്ക് കാരണം. ഇന്ന് 42 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണിത്. 2 പേര്‍ രോഗമുക്തരായി.
കണ്ണൂര്‍ 12, കാസര്‍കോട് 7, കോഴിക്കോട്, പാലക്കാട് 5, തൃശൂര്‍, മലപ്പുറം 4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് ഒന്ന് വീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 40 പേര്‍ പുറത്തുനിന്നും വന്നവരാണ്. കോഴിക്കോട് ആരോഗ്യപ്രവര്‍ത്തകയ്ക്കും കണ്ണൂരില്‍ ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
മഹാരാഷ്ട്ര 21, തമിഴ്‌നാട്, അന്ധ്രപ്രദേശ് 1, വിദേശത്തുനിന്ന് എത്തിയത് 17 പേരാണ്. സംസ്ഥാനത്ത ആകെയുള്ള രോഗികളുടെ എണ്ണം 216 ആണ്. ഇന്നലെ ഒരു മരണം ഉണ്ടായി. മുംബൈയില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിനായാണ് മരിച്ചത്. അവരുടെ നിര്യാണത്തില്‍ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
നിരീക്ഷണത്തില്‍ 84,258 പേരാണുളളത്. അതില്‍ വീടുകളില്‍ 83,649 പേരും ആശുപത്രികളില്‍ 609 പേരുമാണുള്ളത്. ഇന്ന് മാത്രം 162 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതുവരെ 51310 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 49,535 രോഗബാധയില്ല. മുന്‍ഗണന വിഭാഗത്തില്‍ 7072 സാമ്പിളുകളാണ് അയച്ചത്. ഇതില്‍ 6630 നെഗറ്റീവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് വൈറസ് ബാധിതരിൽ ഉണ്ടായ വർധന വളരെയധികം ആശങ്കയുയർത്തുന്നു. രോഗബാധിതരുടെ എണ്ണം വർധിക്കുന്നതിൽ പരിഭ്രമിച്ച് നിസഹായത പ്രകടിപ്പിക്കില്ല. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയത് ജീവിതം മുന്നോട്ടു കൊണ്ടുപോകാനാണ്, ആഘോഷിക്കാനായി ആരും ഇറങ്ങരുത്. പൊതുഗതാഗതം ആരംഭിച്ചതിനാൽ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികളെയും വയോജനങ്ങളുമായി പുറത്തിറങ്ങരുത്.
റിവേഴ്സ് ക്വാറന്റീൻ നിർദേശിക്കുന്നത് കുട്ടികളിലും വയോജനങ്ങളിലും രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ്. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മേയ് 26 മുതൽ 30 വരെ കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടക്കും. ഇതു സംബന്ധിച്ച് മർഗനിർദേശങ്ങൾ പ്രധാന അധ്യാപകർക്കും വിദ്യാർഥികൾക്കും നൽകി. വിദ്യാർഥകൾ പരീക്ഷയ്ക്ക് എത്തിച്ചേരുന്നതിലും ധാരണയായി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്ന വിദ്യാർഥികൾക്ക് 14 ദിവസം ക്വാറന്റീൻ നിർബന്ധം.
ഹോം ക്വാറന്റീനിൽ കഴിയുന്ന വിദ്യാർഥികൾക്ക് പ്രത്യേക സൗകര്യമൊരുക്കും. വിദ്യാർഥികൾക്ക് തെർമൽ സ്ക്രീനിങ് നിർബന്ധമാക്കും. അധ്യാപകർ ഗ്ലൗസ് ധരിക്കും. ഉത്തരക്കടലാസ് ഏഴു ദിവസം പരീക്ഷാ കേന്ദ്രത്തിൽ തന്നെ സൂക്ഷിക്കും. വീട്ടിലെത്തിയ ഉടൻ കുട്ടികൾ കുളിച്ച് ദേഹം ശുചിയാക്കിയ ശേഷമേ വീട്ടുകാരുമായി ഇടപെടാവൂ. പരീക്ഷ നടത്തുന്ന എല്ലാ വിദ്യാലയങ്ങളും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കും. തെർമൽ സ്ക്രീനിങ്ങിനായി പരീക്ഷാ കേന്ദ്രങ്ങളിലേക്ക് 5000 ഐആർ തെർമോമീറ്ററുകൾ വാങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
