ആര്‍ എസ് എസ് ആസ്ഥാനത്തിന് മുന്നില്‍ ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ റാലി ഇന്ന്

ഭീം ആര്‍മി പ്രവര്‍ത്തകരുടെ സംഗമം ഇന്ന് നാഗ്പൂരില്‍. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് റാലിയെ അഭിസംബോധന ചെയ്യും. നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്തിന് മുന്നില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ കൂറ്റന്‍ റാലി ഇന്ന്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി പോലീസ് അനുമതി നിഷേധിച്ച റാലിയ്ക്ക് നിയന്ത്രണങ്ങളോടെ കഴിഞ്ഞ ദിവസം ഹൈക്കോടതി അനുമതി നല്‍കുകയായിരുന്നു. ആര്‍.എസ്.എസ് ആസ്ഥാനത്തിന് സമീപമുള്ള റഷിംബാഗ് മൈതാനത്താണ് പരിപാടി.

പൌരത്വ ഭേദഗതി നിയമത്തിനും എന്‍പിആറിനും എന്‍ആര്‍സിക്കും എതിരായി ഭീം ആര്‍മി തുടരുന്ന പ്രതിഷേധങ്ങളുടെ ഭാഗം തന്നെയാണ് ഇന്നത്തെ സംഗമവും. നാഗ്പൂരിലെ റഷിംബാഗ് മൈതാനത്താണ് സംഗമം നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയില്‍ വന്‍ ജന പങ്കാളിത്തം ഉണ്ടാകുമെന്ന് സംഘാടകര്‍ പറയുന്നു. ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് റാലിയെ അഭിസംബോധന ചെയ്യും.

ജാമ്യം ലഭിച്ച ശേഷം ചന്ദ്രശേഖര്‍ ആസാദ് മഹാരാഷ്ട്രയില്‍ പങ്കെടുക്കുന്ന ആദ്യ പരിപാടിയാണ് ഇന്നത്തേത്. ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപമാണ് റഷിംബാഗ് മൈതാനമെന്നതിനാല്‍ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിനെ സമീപിച്ചാണ് അനുമതി നേടിയിരിക്കുന്നത്. പ്രവര്‍ത്തക സംഗമം മാത്രമായിരിക്കണം, പ്രകടനമോ പ്രതിഷേധ റാലിയോ നടത്തരുത്, പ്രകോപനപരമായ പ്രസംഗം പാടില്ല, തുടങിയവ കൃത്യമായി പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

ഇനി തല്‍ക്കാലം പൗരത്വനിയമം മിണ്ടേണ്ടെന്ന് ആര്‍എസ്എസ്; ബിഹാര്‍ തിരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ തന്ത്രം !

Read Next

മോദി സർക്കാരിനെ വിമർശിക്കുന്ന പ്രമേയം പാസാക്കി മിസോറാം; ബിജെപി സഖ്യകക്ഷിയുടെ പിന്തുണ കോൺഗ്രസിന്

Leave a Reply

Most Popular