ആര്‍.എസ്.എസിന് ജനം ടി.വിയുമായി ബന്ധമില്ല; പിന്തുണച്ചത് ദേശീയ ചാനലെന്ന നിലയിലെന്ന് ആര്‍.എസ്.എസ് കാര്യവാഹക്

സ്വര്‍ണക്കടത്തു വിവാദത്തില്‍ സംഘപരിവാര്‍ ചാനല്‍ മേധാവി കുടുങ്ങിയതോടെ ചാനലിനെ തള്ളിപറഞ്ഞ് ആര്‍എസ്എസും. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിണ്ടന്റ് കെസുരേന്ദ്രനും ചാനലുമായി പാര്‍ട്ടിയ്ക്ക് ബന്ധമില്ലെന്ന വാദവുമായി എത്തിയിരുന്നു.

ജനം ചാനലുമായി ആര്‍.എസ്.എസിന് ബന്ധമില്ലെന്ന് സംസ്ഥാന കാര്യവാഹക് പി ഗോപാലന്‍കുട്ടിയാണ് വ്യക്തമാക്കിയത്. ദേശീയ ചാനല്‍ എന്ന നിലയില്‍ പിന്തുണച്ചിട്ടുണ്ട്. ചാനലില്‍ ദേശീയ കാര്യങ്ങളും സത്യസന്ധമായ വാര്‍ത്തകളും വരുന്നതിനാലാണ് പിന്തുണയ്ക്കുന്നതെന്നും പി ഗോപാലന്‍കുട്ടി ദ ക്യൂവിനോട് പറഞ്ഞു.

ഷെയര്‍ ഹോള്‍ഡേഴ്‌സിന്റെതാണ് ചാനല്‍. അതില്‍ ഭൂരിഭാഗം പേരും സംഘവുമായി ബന്ധമുള്ള സ്വയംസേവകരാണ്. ചാനല്‍ നമ്മുടെതാണെങ്കിലും സ്വര്‍ണക്കടത്തില്‍ ചോദ്യം ചെയ്താലും വേണ്ടെന്ന് പറയാനാകില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ സഹായിച്ചിട്ടുണ്ടോയെന്ന് അന്വേഷണം സംഘം കണ്ടെത്തട്ടെ അന്വേഷണ സംഘത്തിന് ആരെ വേണമെങ്കിലും ചോദ്യം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ നമ്പ്യാരും സ്വപ്നയെ സഹായിച്ചുവെന്ന രീതിയില്‍ ഇപ്പോള്‍ പുറത്തുവരുന്ന കാര്യങ്ങള്‍ വ്യാഖ്യാനങ്ങളാണ്. കേസില്‍ ഉള്‍പ്പെട്ട ആളുകളും വീണുരുണ്ടുപോയ പാര്‍ട്ടികളുടെയും താല്‍പര്യങ്ങളാണ് ഇതിന് പിന്നില്‍. സെക്രട്ടറിയേറ്റില്‍ തീപിടിത്തമുണ്ടായ സ്ഥലത്ത് എത്തിയതിന്റെ പേരിലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കേസെടുത്തിരിക്കുന്നത്. ഈ നാട്ടില്‍ ഇതൊക്കെ നടക്കും. അന്വേഷണ ഏജന്‍സി അന്വേഷിക്കട്ടെ, കണ്ടുപിടിച്ചോട്ടെ, കുറ്റക്കാരാണെങ്കില്‍ ശിക്ഷിക്കട്ടെ. കേന്ദ്ര സര്‍ക്കാരിന്റെ ഏജന്‍സിയായതിനാല്‍ തങ്ങളോട് അനുഭാവമുള്ളവരെ ചോദ്യം ചെയ്യരുതെന്ന നിലപാടില്ല. ചോദ്യം ചെയ്യുന്നുവെന്നത് ഒരാള്‍ കുറ്റക്കാരനാണെന്നത് കൊണ്ടാവണമെന്നില്ല. ആര്‍.എസ്.എസ് പറഞ്ഞിട്ടില്ല ആരെയും നിയമിച്ചത്. അതുകൊണ്ട് വേവലാതിയില്ലെന്നും പി ഗോപാലന്‍കുട്ടി പറഞ്ഞു.

Vinkmag ad

Read Previous

റോഡ് നിര്‍മ്മാണം, മിസൈല്‍ സംവിധാനങ്ങൾ: അതിർത്തിയിൽ ചൈനയുടെ സേനാവിന്യാസം

Read Next

സ്വർണ്ണക്കടത്തിന് അനിൽ നമ്പ്യാർ ഇടനിലക്കാരൻ? ഇടപെട്ടത് ബിജെപിക്കുവേണ്ടി

Leave a Reply

Most Popular