ഡല്‍ഹിയിലെ വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ മീഡിയ വണ്‍ ടിവിയുടെ സംപ്രേഷണം 48 മണിക്കൂര്‍ തടഞ്ഞ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് സിഎല്‍ തോമസ് പറഞ്ഞു. ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചതാണ് തങ്ങള്‍ക്കെതിരായ നീക്കത്തിന് കാരണമെന്നാണ് ലഭിച്ച നോട്ടീസില്‍ നിന്ന് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാവ് കപില്‍ മിശ്ര നടത്തിയ വിദ്വേഷപ്രസംഗം റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിച്ചതും മറ്റും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമമായി വ്യാഖ്യാനിക്കുകയാണെന്ന് സിഎല്‍ തോമസ്സിന്റെ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.
ജനാധിപത്യവിരുദ്ധമായ നടപടിയെ നിയമപരമായി നേരിടാനാണ് മീഡിയ വണ്‍ ടിവിയുടെ തീരുമാനമെന്ന് വാര്‍ത്താക്കുറിപ്പ് പറയുന്നു.
മീഡിയ വണ്ണിനും ഏഷ്യാനെറ്റിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതാണ് കുറ്റം. ആര്‍എസ്എസ്സിനെയും ഡല്‍ഹി പൊലീസിനെയും വിമര്‍ശിച്ചെന്നതും കുറ്റമായി പറയുന്നുണ്ട്.
