ഡല്‍ഹി വംശഹത്യ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യനെറ്റിനും മീഡിയവണ്‍ ചാനലിനും നാല്‍പ്പത്തെട്ട് മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ നടപടി. ഇന്ന് 7.30 മുതലാണ് രണ്ടു ചാനലുകളും സംപ്രേക്ഷണം നിലച്ചത്. ഈ ചാനലുകള്‍ അപ്ലിങ്ക് ചെയ്യുന്ന സ്വകാര്യ ഏജന്‍സികളോടാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്താനായി ആവശ്യപ്പെട്ടത്.
രണ്ട് ചാനലുകള്‍ക്കും ഈ വിഷയത്തില്‍ നേരത്തെ തന്നെ സര്‍ക്കാരിന്റെ നോട്ടീസ് ലഭിച്ചിരുന്നെന്നും അതിന് രണ്ടുകൂട്ടരും മറുപടി നല്‍കിയിരുന്നെന്നും വിവരമുണ്ട്. ഈ നോട്ടീസ് തള്ളിക്കളഞ്ഞ കേന്ദ്ര സര്‍ക്കാര്‍ നിരോധനം നടപ്പാക്കാന്‍ പോകുകയാണെന്ന് രണ്ട് ചാനലുകളെയും ഇന്ന് വൈകീട്ട് അറിയിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മീഡിയ വണ്ണിന്റെയും യൂടൂബ് സ്ട്രീമിങ്ങും തടസപ്പെട്ടു.
ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ് കാസ്റ്റിങ് നിര്‍ദ്ദേശങ്ങള്‍ മറികടന്ന് ഡല്‍ഹി കാലാപം റിപ്പോര്‍ട്ട് ചെയ്തുവെന്നതണ് നടപടിക്ക് കാരാണമായി ചൂണ്ടികാട്ടുന്നത്. ഡല്‍ഹിയില്‍ നടക്കുന്നത് വര്‍ഗീയ കലാപമമല്ല ഒരു വിഭാഗത്തിനുനേരെയുള്ള ആക്രമണമാണെന്ന് ഏറ്റവും ശക്തമായി റിപ്പോര്‍ട്ട് ചെയ്ത ചാനലുകളായിരുന്നു മീഡിയവണ്ണും ഏഷ്യനെറ്റും. മാധ്യമ വിലക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. വിമര്‍ശനങ്ങളെ തടയാന്‍ മാധ്യമങ്ങളെ വിലക്കി കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
