ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണം മുംബൈ രാഷ്ട്രീയത്തെയും ബോളിവുഡ് സിനിമാ മേഖലയെയും വിവാദത്തിലാക്കിയിരിക്കുന്നു . സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിലെ വമ്പന്‍മാര്‍ക്കൊപ്പം മഹാരാഷട്രയിലെ രാഷട്രീയ പ്രമുഖര്‍ക്കും പങ്കുണ്ടെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ആദിത്യ താക്കറയുടെ പേര് പരാമര്‍ശിച്ചു കൊണ്ടും വാര്‍ത്തകള്‍ പരന്നിരുന്നു.തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് മഹാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനും മഹാരാഷ്ട്ര ടൂറിസം മന്ത്രിയുമായ ആദിത്യ താക്കറെ.വൃത്തികെട്ട രാഷ്ട്രീയമാണ് സുശാന്തിന്റെ മരണത്തിന്റെ ചുവടു പിടിച്ച് നടക്കുന്നതെന്നും തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.നിയമ വ്യവസ്ഥിതിയില്‍ വിശ്വസിക്കാത്തവരാണ് കേസന്വേഷണം വഴി തിരിക്കാന്‍ ശ്രമിക്കുന്നതെന്നും ആദിത്യ താക്കറെ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.ഒപ്പം മുബൈയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് സിനിമാ മേഖലയെന്നും ഇവിടെ സുഹൃത്തുക്കള്‍ ഉണ്ടാകുന്നത് കുറ്റമല്ലെന്നും ആദിത്യ താക്കറെ പ്രതികരിച്ചു.
