ആരോഗ്യ പ്രവർത്തകരെ പുഷ്പവൃഷ്ടിയോടെ സ്വീകരിച്ച് പൂന്തുറ നിവാസികൾ; പ്രതിഷേധത്തിന് മാപ്പ് പറഞ്ഞു

ആരോഗ്യ പ്രവർത്തകർക്ക് നേരെ നടന്ന പ്രതിഷേധത്തിൽ മാപ്പ് പറഞ്ഞ് പൂന്തുറ നിവാസികൾ. പൂന്തുറയിലെത്തിയ ആരോഗ്യ പ്രവർത്തകരെ പുഷ്പവൃഷ്ടിയോടെയാണ് ഇടവക വികാരിയുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ സ്വീകരിച്ചത്.

കോവിഡ് 19 സൂപ്പർ സ്പ്രെഡ് ഉണ്ടായ സ്ഥലമാണ് പൂന്തുറ. അതിനെത്തുടർന്ന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും മറ്റു സ്ഥലങ്ങളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നേരിട്ട അവഗണയിലും പ്രതിഷേധിച്ച് നാട്ടുകാർ രോഷപ്രകടനവുമായി തെരുവിലിറങ്ങിയിരുന്നു.

ഈ പ്രതിഷേധത്തിനിടയിൽ കാറിൽ അകപ്പെട്ടുപോയ ആരോഗ്യ പ്രവർത്തകരെ പ്രതിഷേധക്കാർ തടഞ്ഞ് വയ്ക്കുകയും ശകാരിക്കുകയും ചെയ്തു. വലിയ രോഷമാണ് ഈ സംഭവത്തിനെതിരെ ഉയർന്നത്. ആ തെറ്റിനാണ് പൂന്തുറ നിവാസികൾ ഇപ്പോൾ ക്ഷമ ചോദിച്ചിരിക്കുന്നത്.

Vinkmag ad

Read Previous

സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിൽ; ബംഗളുരുവിൽ നിന്നാണ് ഇരുവരും പിടിയിലായത്

Read Next

അപമാനിതനായി ഇനിയും നിൽക്കാനാവില്ല: സച്ചിൻ പൈലറ്റ് കോൺഗ്രസ് വിടുന്നു; രാജസ്ഥാനിൽ അധികാരമാറ്റം

Leave a Reply

Most Popular