നൂറോളം വരുന്ന അക്രമികള്‍ ആയുധങ്ങളുമായി വീട്ടിലേക്ക് കയറി വന്നപ്പോള്‍ രക്ഷപ്പെടാന്‍ പോലുമാകാതെ വീടിന്റെ മൂന്നാം നിലയില്‍ കഴിഞ്ഞ എണ്‍പത്തഞ്ച് വയസുള്ള വൃദ്ധയേയും സംഘപരിവാര്‍ അക്രമികള്‍ കൊന്നു. ഡല്‍ഹിയിലെ കലാപമടങ്ങളുമ്പോള്‍ പുറത്തുവരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും കണ്ട് രാജ്യമാകെ ഞെട്ടുകയാണ്.
ഫെബ്രുവരി ഇരുപത്തിയഞ്ചാം തിയതി നൂറിലേറെ വരുന്ന സംഘം മുസ്ലിം കുടുംബങ്ങള്‍ കുടുതലായുള്ള വടക്ക് കിഴക്കന്‍ ഡല്ലിക്ക് സമീപത്തുള്ള ഗമ്രി മേഖലയിലേക്ക് ഇരച്ചെത്തി അക്രമം അഴിച്ചുവിടുകയായിരുന്നു. ജയ് ശ്രീറാം വിളിച്ചെത്തിയ സംഘം ഇവിടുത്തെ പല വീടുകള്‍ക്ക് നേരെയും തീയിട്ടു. ഈ സമയത്താണ് മുഹമ്മദ് സയിദ് സല്‍മാനിയുടെ ഉമ്മ വെന്തുമരിച്ചത്. മകന്‍ പാല്‍ വാങ്ങാനായി പുറത്തുപോയിരുന്ന സമയത്താണ് അക്രമമുണ്ടായത്. നാലു നില പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ ടെറസിനു മുകളില്‍ അഭയം തേടിയതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. എന്നാല്‍ ഈ എണ്‍പത്തഞ്ചുകാരിക്ക് അക്രമികളില്‍ നിന്ന് രക്ഷപ്പെടാനായില്ല. ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോളാണ് അക്ബാരിയെന്ന ഉമ്മയുടെ ദാരുണമായ മരണം പുറത്ത് കൊണ്ടുവന്നത്.
ആദ്യ രണ്ട് നിലകളിലെ കുടുംബത്തിന്റെ ടൈലറിംഗ് വര്‍ക്ക്ഷോപ്പുകള്‍ ഉള്‍പ്പെടെ കെട്ടിടം തന്നെ കത്തിച്ചു. എട്ട് ലക്ഷം രൂപയും കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന എല്ലാ കുടുംബ ആഭരണങ്ങളും ആള്‍കൂട്ടം കൊള്ളയടിച്ചുവെന്ന് സല്‍മാനി പറഞ്ഞു. ”എനിക്ക് ഒന്നും ബാക്കിയില്ല, എല്ലാം നഷ്ടപ്പെട്ടു ,” അദ്ദേഹം സ്‌ക്രോളിനോട് പറഞ്ഞു.
ഡല്‍ഹിയിലെ ജിടിബി ആശുപത്രിയില്‍ ഉമ്മയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകുന്നത് കാത്തിരിക്കുന്ന മകന്‍ സല്‍മാനി എല്ലാം നഷ്ടപ്പെട്ടതിന്റെ വേദനയിലാണ്. സംഭവമറിഞ്ഞയുടെ വീട്ടിലെക്കെത്തിയെങ്കിലും അതി ഭീതിജനകമായ അവസ്ഥയായിരുന്നു. ആയുധങ്ങളുമായി ആര്‍ത്തട്ടഹസിക്കുന്നവരെയാണ് കാണാന്‍ കഴിഞ്ഞിത്. വീടുമുഴുവനായും നിന്നു കത്തുന്നു. വീട്ടുകാര്‍ മുഴുവനും കൊല്ലപ്പെട്ടെന്ന് കരുതിയെന്ന് അദ്ദേഹം പറഞ്ഞു.
