ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന; ഈ നൂറ്റാണ്ടിലും ഇങ്ങനെ കേള്‍ക്കേണ്ടിവരുന്നത് ഞെട്ടിയ്ക്കുന്നു

ആഫ്രിക്കയില്‍ കോവിഡ് 19ന്റെ വാക്‌സിന്‍ പരീക്ഷിക്കണമെന്ന് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ നിലപാട് വ്യക്തമാക്കി ലോക ആരോഗ്യ സംഘടന. ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. കോവിഡ് വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ ഒരു ടിവി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ പ്രതികരിച്ചത്.

21ാം നൂറ്റാണ്ടില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥമാക്കുന്നുവെന്ന് ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കോവിഡ് വാക്‌സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് വംശീയ വിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെതുടര്‍ന്നാണ് ഡബ്യൂഎച്ച്ഒ രംഗത്തെത്തിയത്.

ഒരു ടെലിവിഷന്‍ പരിപാടിക്കിടെ ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരായ പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ, പ്രൊഫസര്‍ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കയില്‍ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. പാരിസിലെ കൊച്ചിന്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ് പ്രൊഫസര്‍ ജീന്‍ പോള്‍ മിറാ.

ഫ്രാന്‍സിലെ നാഷനല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററിലെ ഡോക്ടറാണ് പ്രൊഫസര്‍ കാമിലെ ലോച്ച്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയില്‍ ആഫ്രിക്കക്കാരില്‍ വേണം വാക്‌സിന്‍ പരീക്ഷിക്കാനെന്നായിരുന്നു ജീന്‍ പോള്‍ മിറായുടെ പരാമര്‍ശം. കാമിലെ ലോച്ച് ഇതു ശരിവെയ്ക്കുകയും ചെയ്യുകയായിരുന്നു.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular