അതിർത്തി സംഘർഷങ്ങളെത്തുടർന്ന് ചൈനീസ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയ സംഭവത്തിൽ ഇന്ത്യയെ പരിഹസിച്ച് ചൈനീസ് മാദ്ധ്യമ പ്രവർത്തകൻ. ചൈനക്കാര്‍ക്ക് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണമെന്നുണ്ട് എന്നാല്‍ അവര്‍ക്ക് നല്ല ഇന്ത്യന്‍ ഉത്പന്നങ്ങള്‍ കാണാനാകുന്നില്ലെന്നാണ് പരിഹാസം.
ചൈനീസ് സർക്കാരിൻ്റെ കീഴിലുള്ള മാദ്ധ്യമമായ ദി ഗ്ലോബൽ ടൈംസിലെ ലേഖകനായ ഹൂ ഷീജിൻ ആണ് ഇന്ത്യ ആപ്പ് നിരോധിച്ച സംഭവത്തിൽ പരിഹാസവുമായി എത്തിയത്. എന്നാൽ പരിഹാസത്തിന് മറുപടിയുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര രംഗത്തെത്തിയിട്ടുണ്ട്.
പ്രകോപനത്തിന് നന്ദിയെന്നും ഇതുവരെ കിട്ടാത്ത ആവേശം ഇപ്പോഴുണ്ടെന്നും ഇന്ത്യൻ കമ്പനികളുടെ കുതിപ്പ് കാണാമെന്നും ആനന്ദ് മഹീന്ദ്ര ഇവര്‍ക്ക് മറുപടി നൽകുന്നു. കാൽ ലക്ഷം പേരാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തിരിക്കുന്നത്.

Tags: app|ban|chinese