ആന മണ്ടത്തരം വിളമ്പിയ സദ്ഗുരു ജഗ്ഗി വാസുദേവിനെ പൊളിച്ചടക്കി

ആനമണ്ടത്തരങ്ങള്‍ വിളമ്പുന്ന കാര്യത്തില്‍… കേള്‍ക്കുന്നവര്‍ ഊറി ഊറി ചിരിക്കുന്ന തരത്തിലുള്ള വിവരക്കേടുകള്‍ പുലമ്പുന്ന കാര്യത്തില്‍ ബിജെപിക്കാരെയെല്ലാം ഒരേ തൊഴുത്തില്‍ കെട്ടാം.. ഇത് പരസ്യമായ രഹസ്യവുമാണ്.. എന്നാല്‍ മോദിയുടെ നയങ്ങളെ പിന്തുണക്കുന്നവര്‍ക്കും ഇതേ അസുഖം പിടിപെടുമെന്ന് തെളിയിച്ചിരിക്കുന്നത് മറ്റാരുമല്ല CAA യില്‍ മോദിക്ക് വേണ്ടി ഒപ്പീനിയന് പോള്‍ അടക്കം നടത്തി അവസാനം കണ്ടം വഴി ഓടിയ സദ്ഗുരു ജഗ്ഗി വാസുദേവാണ്..

പൗരത്വ ഭേദഗതി നിയമത്തില്‍ മോഡിക്ക് കട്ടക്ക് പിന്തുണ നല്‍കിയ ജഗ്ഗി വാസുദേവ് ഇപ്പൊള്‍ താന്‍ പറഞ്ഞുപോയ മണ്ടത്തരങ്ങള്‍കൊണ്ട് നാറി നാണംകെട്ടിരിക്കുകയാണ്…മോദിയുടെ ഉറ്റസുഹൃത്തും വിശ്വസ്തനുമായ ജഗ്ഗി വാസുദേവ് മഹാശിവരാത്രിയെക്കുറിച്ച് പറഞ്ഞവയെല്ലാം ശുദ്ധ അസംബന്ധമെന്ന് തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് അസ്‌ട്രോനാണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ.. ജഗ്ഗിയുടെ ശിവരാത്രി തള്ളുകളെ പൊളിച്ചടുക്കിക്കൊണ്ട് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ മറുപടി നല്‍കിയത്.

ഇഷാ ഫൗണ്ടേഷന്റെ അധിപതിയായ സദ്ഗുരുവിനെ പതിനായിരങ്ങള്‍ ആരാധിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹം ശാസത്രീയമാണെന്ന് പറയുന്ന കാര്യങ്ങളൊക്കെ ശുദ്ധ അബദ്ധം മാത്രമാണെന്ന് ആസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ പറയുന്നു.. ഫെബ്രുവരി 21 -ന് ശിവരാത്രിക്കു മുമ്പുതന്നെ ജഗ്ഗിയുടെ ഒരു പ്രഭാഷണത്തിന്റെ ചോദ്യോത്തരവേളയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. അദ്ദേഹം തന്റെ ട്വിറ്ററില്‍ ഈ വീഡിയോ പങ്കുവെക്കുകയും ചെയ്തു. അതില്‍ ഒരു പെണ്‍കുട്ടി ചോദിക്കുന്ന ചോദ്യമിതാണ്, ‘ഞങ്ങള്‍ ദൈവത്തിലോ ആചാരങ്ങളിലോ വിശ്വസിക്കാത്തവരാണ്. ശിവരാത്രിപോലുള്ള ചടങ്ങുകളില്‍ നിന്ന് ഞങ്ങള്‍ക്കെന്താണ് കിട്ടാനുള്ളത്?’

അതിന് മറുപടി പറഞ്ഞകൂട്ടത്തില്‍ ജഗ്ഗി വാസുദേവ് പറഞ്ഞ ചില കാര്യങ്ങള്‍ വിവാദത്തിന് കാരണമായി.അദ്ദേഹത്തിന്റെ സുദീര്‍ഘമായ മറുപടിയുടെ വിവാദാസ്പദമായ ഭാഗം ഇപ്രകാരമായിരുന്നു, ‘മഹാശിവരാത്രിയെന്നത് വെറുമൊരു മതാചാരമെന്നു തള്ളിക്കളയാനുള്ളതല്ല. അതിന് ഭൂമിയുടെ അസ്ട്രോണോമിക്കല്‍ ഫേസ് മായി ബന്ധമുണ്ട്. ഈ ഭൂമി സൗരയൂഥമെന്നു നാം വിളിക്കുന്ന വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. സൗരയൂഥമോ ഗാലക്‌സിയെന്നോ കോസ്‌മോസ് എന്നോ ഒക്കെ നമ്മള്‍ വിളിക്കുന്ന, പേരുകള്‍ എന്തുമാട്ടെ, കുറേക്കൂടി വലിയൊരു കുടുംബത്തിന്റെ ഭാഗമാണ്. ആത്യന്തികമായി, ഇവിടെ പരസ്പര ബന്ധമില്ലാതെ യാതൊന്നും തന്നെ നടക്കുന്നില്ല എന്നതാണ് സത്യം. ഭ്രമണ പരിക്രമണങ്ങള്‍ക്കിടയില്‍ ചില പ്രത്യേക നേരങ്ങളില്‍, ചില പ്രത്യേക സ്ഥാനങ്ങളില്‍ വരുമ്പോള്‍ നമ്മുടെ ഭൂമിയിലെ അവസ്ഥയ്ക്ക് ചില പ്രത്യേകതകളുണ്ടാകും.

ഇതില്‍ ഏത് ഫേസ് ആണ് നമുക്ക് ഗുണകരമാവുക എന്നു തിരിച്ചറിയേണ്ടതുണ്ട്.ആ ഒരു പരിപ്രേക്ഷ്യത്തില്‍, വര്‍ഷത്തില്‍ പന്ത്രണ്ടോ പതിമൂന്നോ ശിവരാത്രികള്‍ ഉള്ളതില്‍ മഹാശിവരാത്രി ഏറെ വിശേഷപ്പെട്ട ഒരു ദിവസമാണ്. എല്ലാ മാസത്തിന്റെയും പതിനാലാം നാള്‍ ശിവരാത്രിയാണ്, അന്ന് ഭൂമിയില്‍ ഉയര്‍ന്ന ഊര്‍ജ്ജാവസ്ഥയായിരിക്കും. എന്നാല്‍, ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ വരുന്ന ഈ വിശേഷ ശിവരാത്രിയില്‍ ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്ത ഋതുവിന്റെ ആരംഭകാലമാണ്. അന്ന് ഭൂമിയില്‍ ഊര്‍ജത്തിന്റെ ഒരു വേലിയേറ്റമുണ്ടാകും. അങ്ങനെ ഒരു ഊര്‍ജവേലിയേറ്റം നടക്കുമ്പോള്‍, നമ്മള്‍ കിടന്നുറങ്ങിയാല്‍, അതായത് നമ്മുടെ ശരീരത്തെ തിരശ്ചീനമാക്കി വച്ചാല്‍, അത് നമ്മുടെ ശരീരത്തിന് ദോഷകരമായി ഭവിച്ചേക്കാം. ആ സമയത്ത് ശരീരം ലംബസ്ഥിതിയില്‍ ഇരിക്കേണ്ടത് അത്യാവശ്യമാണ്. ഊര്‍ജത്തിന്റെ സ്വാഭാവികമായ ചലനം ലംബദിശയിലാണ്, കിടക്കുമ്പോള്‍ നിങ്ങള്‍ അതിന് വിപരീതദിശയിലായിപ്പോകും.അപ്പോള്‍ എന്തുചെയ്യണം? കിടന്നുറങ്ങാതെ ഉണര്‍ന്നിരിക്കണം. ഉണര്‍ന്നിരിക്കാന്‍ എന്തുചെയ്യണം? ചിലര്‍ ബാറില്‍ പോകും.

ചിലര്‍ രാത്രിമുഴുവന്‍ കുത്തിയിരുന്ന് ചീട്ടുകളിക്കും. ചിലര്‍ തുടര്‍ച്ചയായുള്ള ലേറ്റ് നൈറ്റ് ഷോകള്‍ക്ക് തിയേറ്ററില്‍ പോയിരിക്കും. നിങ്ങള്‍ ഏത് മില്ലേനിയത്തില്‍ ജനിച്ചതായാലും, ഇത് നിങ്ങള്‍ക്കൊരു അവസരമാണ്. നിങ്ങള്‍ ജനിച്ചുവീണ ഈ ഭൂഗോളം, ഈ ഗ്രഹം, നിങ്ങളെ പിന്തുണയ്ക്കുന്ന വേളയാണിത്. അതിന്റെ പരമാവധി ലാഭമെടുക്കേണ്ടത് നിങ്ങള്‍ തന്നെയാണ്.ജഗ്ഗി പറഞ്ഞതിനെ അത്രയും ഖണ്ഡിച്ചുകൊണ്ട് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി അവര്‍ മറുപടിയും നല്‍കി.

‘മഹാശിവരാത്രിയും ഭൂമിയുടെ അസ്‌ട്രോണമിക്കല്‍ ഫേസുമായി യാതൊരു ബന്ധവുമില്ല. സത്യത്തില്‍, ഈ അസ്‌ട്രോണമിക്കല്‍ ഫേസ് എന്ന പ്രയോഗം തന്നെ വിശാലാര്‍ത്ഥത്തില്‍ തെറ്റാണ്. അങ്ങനെ ഒന്നില്ല എന്നുതന്നെ പറയാം. ഈ ദിവസം ജ്യോതിശാസ്ത്രപരമായ ഒരു ‘അലൈന്മെന്റും’ ഇവിടെ നടക്കുന്നില്ല. സദ്ഗുരു ഈ പടച്ചുവിടുന്ന സ്യൂഡോ സയന്‍സ് തിയറികളൊന്നും തന്നെ നിമിഷനേരത്തേക്കുപോലും വിശ്വസിച്ചു പോകരുത് ആരും..!’ എന്നായിരുന്നു ആ മറുപടി ട്വീറ്റ്.

അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഈ ട്വീറ്റ് കൂടി വന്നതോടെ സദ്ഗുരുവിനെ ആരാധിക്കുന്നവര്‍ ഇതിനെ ശക്തിയുക്തം വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു.. സ്വാമിജി പറയുന്നതെല്ലാം സത്യമാണെന്നു വാദമാണ് അവര്‍ ഉന്നയിക്കുന്നത്..
തീര്‍ത്തും അശാസ്ത്രീയമായി അസംബന്ധങ്ങള്‍ വിളിച്ചുപറഞ്ഞതോടെ ഒരു മോദി അനുഭാവി കൂടി വിഡ്ഢിയാണെന്ന് തെളിച്ചിരിക്കുകയാണ്… ഈ നാട്ടില്‍ എല്ലാവരും മോദിയെയും അമിത്ഷായെയും പോലെ മണ്ടന്മാരല്ല.. പഠിപ്പും വിവരവുമില്ല ഒരു കൂട്ടം ആളുകളും ഇവിടെ ഉണ്ടെന്ന് ഇനിയെങ്കിലും മോദിക്ക് ഓശാന പാടുന്നവര്‍ ഓര്‍ത്താല്‍ നന്നായിരിക്കും..

Vinkmag ad

Read Next

ചമ്രവട്ടം അഴിമതി; സൂരജിനെതിരെ വീണ്ടും വിജിലന്‍സ് കേസ്

Leave a Reply

Most Popular