സ്ഫോടകവസ്തു കടിച്ച് പശുവിൻ്റെ വായ തകർന്ന സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നു. ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലാണ് സംഭവം നടന്നത്. ഗോതമ്പുണ്ടയിൽ വച്ചാണ് സ്ഫോടക വസ്തു നൽകിയത്.
അതേസമയം ഹിമാചലില്‍ നടന്ന സംഭവം റിപ്പോര്‍ട്ടായിട്ടും വായ തകര്‍ന്ന പശുവിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടും കേരളത്തിലെ ആന കൊല്ലപ്പെട്ടതില്‍ പ്രതികരിച്ച പ്രമുഖരാരും പ്രതികരിക്കാത്തതാണ് സോഷ്യല്‍മീഡിയില്‍ ചര്‍ച്ചയായിരിക്കുന്നത്.
കേരളത്തില്‍ ഗര്‍ഭിണിയായ ആന കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വിവാദമായിരുന്നു. ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്. പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മലപ്പുറത്തിനെതിരേ വ്യാപക വിദ്വേഷ പ്രചാരണമാണ് നടന്നത്.
കേരളത്തിലെ ബിജെപി നേതാക്കളും മനേകാ ഗാന്ധി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ കായിക താരങ്ങള്‍ ഉള്‍പ്പടെ നിരവധി പ്രമുഖരും ആന ചരിഞ്ഞതില്‍ അനുശോചനവുമായി രംഗത്തെത്തി.
എന്നാല്‍, ഗര്‍ഭിണിയായ പശുവിന് ഭക്ഷണത്തില്‍ സ്ഫോടക വസ്തു നിറച്ച് നല്‍കിയ സംഭവത്തില്‍ സംഘപരിവാര്‍ മൗനം പാലിക്കുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിലുള്ളത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.
