ആന്റണി വര്‍ഗീസിന്റെ കാമ്പസ് ചിത്രം; സംവിധാനം ഹിദായത്ത്

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നവാസ് ഹിദായത്ത് സാവിധാനം ചെയ്യുന്ന കാമ്പസ് ചിത്രം ഫെബ്രുവരിയില്‍ ആരംഭിക്കുന്നു. ജെല്ലിക്കെട്ടിനു ശേഷം ഓപ്പസ് പെന്റയുടെ ബാനറില്‍ ഒ തോമസ്സ് പണിക്കര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ രഞ്ജി പണിക്കര്‍,ഷൈന്‍ ടോം ചാക്കോ,സൈജു കുറുപ്പ് തുടങ്ങിയവര്‍ക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

അനില്‍ നാരായണന്‍ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തില്‍ നായിക പുതുമുഖമാണ്.ഒരു റൊമാന്റിക് മാസ് എന്റര്‍ ടെയിനര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം സുദീപ് ഇളമണ്‍ നിര്‍വ്വഹിക്കുന്നു.സംഗീതം-ജേക്‌സ് ബിജോയ്,എഡിറ്റര്‍-നൗഫല്‍ അബ്ദുള്ള,വസ്ത്രാലങ്കാരം-സമീറ സനീഷ്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനില്‍ അങ്കമാലി.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Vinkmag ad

Read Previous

വന്‍ സമ്പന്നരുടെ അമ്പതിനായിരം കോടി എഴുതി തള്ളി; 1.61 ലക്ഷം കോടി തിരിച്ചടയ്ക്കാതെ കുത്തകകള്‍ രാജ്യത്തെ പറ്റിക്കുന്നു

Read Next

സിനിമയില്‍ നീതിമാനായ സുരേഷ് ഗോപി ജീവിതത്തില്‍ നികുതി വെട്ടിപ്പുകാരന്‍; ക്രൈബ്രാഞ്ച് വലയില്‍ കുടുങ്ങിയ താരത്തിനെതിരെ കുറ്റപത്രം

Leave a Reply

Most Popular