ആത്മപരിശോധനയ്ക്ക് തയ്യാറകണമെന്ന് കെ സുരേന്ദ്രന്‍; ചാനലുകളുടെ വിലക്കില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിണ്ടന്റ്

മലയാളത്തിലെ രണ്ട് ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത് സംബന്ധിച്ച് പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിണ്ടന്റ് കെ സുരേന്ദ്രന്‍. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന രണ്ടു മലയാളം ചാനലുകള്‍ക്ക് വാര്‍ത്താവിതരണവകുപ്പിന്റെ 48 മണിക്കൂര്‍ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണെന്ന് സുരേന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബൂദ്ധിയോടെ നാടിന്റെ ഉത്തമതാല്‍പ്പര്യത്തിനു വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ ഏഷ്യാനെറ്റില്‍ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ളവരും പരിണതപ്രജ്ഞരുമായ മാധ്യമപ്രവര്‍ത്തകര്‍ നയിക്കുന്ന രണ്ടു മലയാളം ചാനലുകള്‍ക്ക് വാര്‍ത്താവിതരണവകുപ്പിന്റെ 48 മണിക്കൂര്‍ സംപ്രേഷണവിലക്ക് വന്നിരിക്കുന്നു എന്നുള്ളത് ഗൗരവതരമാണ്.

രാജ്യതലസ്ഥാനത്തുനടന്ന ദുഖകരമായ ഒരു വര്‍ഗ്ഗീയകലാപത്തെക്കുറിച്ച് തികഞ്ഞ സംയമനത്തോടെയും വിവേകപൂര്‍വ്വവും നിയമവിധേയവുമായ നിലയിലും വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യാനുള്ള ഉത്തരവാദിത്വം മാധ്യമങ്ങള്‍ക്കുണ്ടാവേണ്ടതാണ് എന്ന പൊതുബോധം മറന്നുപോവാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

ഇത്തരം സന്നിഗ്ദഘട്ടങ്ങളില്‍ ജനങ്ങളെ പരസ്പരം തമ്മില്‍തല്ലിക്കാതിരിക്കാനും എത്രയും വേഗം സമാധാനം ഉറപ്പുവരുത്താനുമുള്ള ഉത്തരവാദിത്വം സര്‍ക്കാരിനെന്നപോലെ മാധ്യമങ്ങള്‍ക്കുമുണ്ട്. സ്ഥാപിതതാല്‍പ്പര്യങ്ങളും രാഷ്ട്രീയ വിയോജിപ്പും പ്രകടിപ്പിക്കാനുള്ള അവസരമല്ല ഇത്തരം ആപല്‍ഘട്ടങ്ങളെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിരുന്നു.

ആത്മപരിശോധനയ്ക്കും സ്വയംവിമര്‍ശനത്തിനും ബന്ധപ്പെട്ടവരെല്ലാവരും തയ്യാറാവുകയാണ് വേണ്ടത്. വൈര്യനിര്യാതനബൂദ്ധിയോടെ നാടിന്റെ ഉത്തമതാല്‍പ്പര്യത്തിനു വിരുദ്ധമായി പെരുമാറാന്‍ മീഡിയാ വണ്‍ തയ്യാറാവുന്നതിന്റെ താല്‍പ്പര്യം എല്ലാവര്‍ക്കും മനസ്സിലാവും. എന്നാല്‍ ഏഷ്യാനെറ്റില്‍ നിന്ന് പൊതുജനം അതു പ്രതീക്ഷിക്കുന്നില്ല.

Vinkmag ad

Read Previous

വിവാദ ചോദ്യങ്ങൾ ഉൾപ്പെടുത്തി എൻപിആർ നടപ്പിലാക്കും; ജനന തീയതിയും സ്ഥലവും സംബന്ധിച്ച ചോദ്യങ്ങൾ നേരത്തെയുള്ളത്

Read Next

ഏഷ്യാനെറ്റിൻ്റെ വിലക്ക് നീങ്ങി; മീഡിയ വണ്ണിൻ്റെ നിരോധനം തുടരുന്നു; ശക്തമായ പ്രതിഷേധം ഉയരുന്നു

Leave a Reply

Most Popular