സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ബിജെപി നേതാവിൻ്റെ ആഢംബര ബൈക്കിൽ കയറി പോസ് ചെയ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. വലിയ വിമർശനമാണ് ഇതിനെത്തുടർന്ന് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
ബിജെപി നേതാവിൻ്റെ ബൈക്കാണെന്ന വിവരം പുറത്തുവന്നതിന് ശേഷം മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ രൂക്ഷവിമര്‍ശനവുമാണ് ഉയർത്തിയിരിക്കുന്നത്. നീതി ലഭ്യമാവണമെന്ന പൗരന്‍മാരുടെ മൗലികാവകാശം പോലും നിഷേധിച്ച് കോടതി അടച്ചിട്ട സമയത്താണ് ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ആഢംബര ബൈക്കില്‍ യാത്ര ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ആരോപിച്ചു.
‘ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. നീതി ലഭ്യമാവണമെന്ന പൗരന്‍മാരുടെ മൗലികാവകാശം പോലും നിഷേധിച്ച് കോടതി അടച്ചിട്ട സമയത്താണ് അദ്ദേഹം ഇതു ചെയ്യുന്നത്’ -പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു.
തുടർന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും പ്രതികരണവുമായി രംഗത്തെത്തി. നാഗ്പൂരിനെ ബിജെപി നേതാവിൻ്റെ മകൻ്റെ പേരിലുള്ളതാണ് ബോബ്ഡെ പോസ് ചെയ്ത ബൈക്കെന്ന് വിവരാവകാശ പ്രവർത്തകർ കണ്ടെത്തിയതോടെയാണ് വിമർശനം ഉയർന്നത്.
