നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം ആടുജീവിതം ഷൂട്ടിങ് പുര്‍ത്തിയാക്കി നടന്‍ പൃഥ്വിരാജും സംഘവും കൊച്ചിയിലെത്തി.സംവിധായകന്‍ ബ്ലെസിയും ഉള്‍പ്പെടുന്ന 58 അംഗ ‘ആടുജീവിതം’ ടീം കേരളത്തിലെത്തി. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സംഘം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ക്വാറന്റൈന്‍ കേന്ദ്രത്തില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിയും.
ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്.’ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോര്‍ദാനില്‍പോയത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗിന് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.
പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടിലെത്തിയത്. നേരത്തെ ജോര്‍ദാനിലെ വിമാനത്താവളത്തില്‍ നില്‍ക്കുന്ന ഇരുവരുടെയും ചിത്രം അമ്മനിലെ ഇന്ത്യന്‍ എംബസി ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു.
