വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും രാഷ്ട്രീയത്തിന് ശക്തമായ തിരിച്ചടികൊടുത്ത് ഡല്‍ഹി ജനത. ആദ്യറൗണ്ട് ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ അമ്പതിലേറെ സീറ്റുകളില്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി ആംആദ്മിക്ക് വമ്പന്‍ കുതിപ്പ്.
17 മണ്ഡലങ്ങളില്‍ ലീഡ് നേടി ബിജെപി നില മെച്ചപ്പെടുത്തി. വിജയമുറപ്പിച്ച് ആംആദ്മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. രാജ്യതലസ്ഥാനമെന്നത് അഭിമാനപ്രശ്നമായിരുന്നതിനാല്‍ത്തന്നെ രാജ്യചരിത്രത്തിലില്ലാത്ത വിധത്തിലുള്ള സന്നാഹങ്ങളാണ് തെരഞ്ഞെടുപ്പിനായി ബിജെപി ഡല്‍ഹിയില്‍ പയറ്റിയിരുന്നത്.
വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും പ്രചാരണ കുതന്ത്രങ്ങളാണ് അമിത് ഷാ ഡല്‍ഹിയില്‍ നേരിട്ടെത്തി ക്യാമ്പ് ചെയ്ത് നടപ്പാക്കിയിരുന്നത്. ചിലയിടങ്ങളില്‍ അത് വിജയിച്ചെങ്കിലും പൂര്‍ണമായും ഡല്‍ഹി ജനതയെ വിശ്വാസത്തിലെടുക്കാന്‍ ഇത്തവണയും ബിജെപിക്ക് സാധിച്ചില്ല. നേട്ടമുണ്ടാക്കി എന്ന് ബിജെപിക്ക് പറയാമെങ്കിലും എല്ലാ ആയുധങ്ങളും പയറ്റിയിട്ടും ബിജെപിക്ക് ഇതേ പറ്റിയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെപിയുടെ മുതിര്‍ന്ന നേതാവായിരുന്ന പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ചരമദിനമായ ഇന്ന് ദീന്‍ ദയാല്‍ ഉപാധ്യായയുടെ റോഡില്‍ സ്ഥിതിചെയ്യുന്ന ആംആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് ബിജെപിക്ക് ചരമഗീതം എഴുതുകയാണ്.
