റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് സൂചന. സുപ്രിംകോടതിയില്‍ നടക്കുന്ന വാദത്തിനിടെ അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് ഇക്കാര്യം അറിയിച്ചത്.
പല്‍ഘര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. ഇതിൽ ഒരു ഉദ്യോഗസ്ഥനാണ് കോവിഡ് സ്ഥിരീകരിച്ചെന്ന് ഹരീഷ് സാൽവെ പറഞ്ഞത്.
കോവിഡ് ബാധിച്ച വ്യക്തിയുമായി പ്രാഥമിക ബന്ധമുള്ള ആളായി അർണാബ് ഗോസ്വാമി മാറിയിരിക്കുകയാണ്. പ്രൈമറി കോൺടാക്ടുകളെല്ലാം തന്നെ നിരീക്ഷണത്തിൽ പോകേണ്ടത് ആവശ്യമാണ്. എന്നാൽ അർണാബ് ക്വാറൻ്റൈനിൽ പോയിട്ടില്ല. ഇത് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങളുയർത്തുകയാണ്.
