അർണാബിനെ വിടാതെ മുംബൈ പോലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാൻ വീണ്ടും നോട്ടീസ്

റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ മുംബൈ പോലീസ്. ബുധനാഴ്ച രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. പാൽഘർ ആൾക്കൂട്ട കൊലയുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലാണ് വീണ്ടും ചോദ്യം ചെയ്യലിനായി അർണബിനെ വിളിപ്പിച്ചത്.

ഏപ്രിൽ 28 ന് അർണബിനെ 12 മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തിരുന്നു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടുള്ള പ്രകോപനം, മതത്തിന്റെയോ വംശത്തിന്റെയോ അടിസ്ഥാനത്തിൽ രണ്ട് വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, മത വികാരങ്ങളെ വ്രണപ്പെടുത്തി, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് അർണബിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

അർണബിന് പിന്നാലെ റിപബ്ലിക് ചാനലിന്റെ സിഎഫ്ഒ എസ് സുന്ദരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഏകദേശം 7 മണിക്കൂറായിരുന്നു ചോദ്യം ചെയ്യൽ. അർണബിന്റെ ചാനലിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ചാനലിന്റെ സാമ്പത്തിക ശ്രോതസ്, പണമിടപാടുകൾ എന്നിവ സംബന്ധിച്ചായിരുന്നു അന്വേഷണം.

കേസിൽ മുംബൈ പോലീസ് അർണബിനെ ചോദ്യം ചെയ്തതോടെ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്നും കേസ് സിബിഐയ്ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് അർണബ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അർണബിന്റെ ഹർജി കോടതി തള്ളുകയായിരുന്നു.

Vinkmag ad

Read Previous

ഡൽഹി കലാപത്തിൽ കേരളത്തിലെ മാദ്ധ്യമ പ്രവർത്തകർക്കെതിരെ കേസെടുത്തു; ഡൽഹി പോലീസ് നടപടി ബിജെപി നേതാവിൻ്റെ പരാതിയിൽ

Read Next

ലോകത്താകെ കോവിഡ് വ്യാപനം സങ്കീർണ്ണമാകുന്നു; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Leave a Reply

Most Popular