അർണാബിനെ കുരുക്കാൻ കോൺഗ്രസ്; റിപ്പബ്ലിക് ടി.വിയുടെ സംപ്രേഷണം താല്‍ക്കാലികമായി നിർത്തിവയ്ക്കണമെന്ന് ഹർജി

സോണിയ ഗാന്ധിക്കെതിരായ വർഗ്ഗീയ പരാമർശങ്ങളിൽ റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റർ അർണാബ് ഗോസ്വാമിക്കെതിരെ കോൺഗ്രസ് നേതാക്കൾ ബോംബെ ഹൈക്കോടതിയിൽ. പാൽഘർ ആൾക്കൂട്ട് കൊലപാതകത്തിലാണ് അർണാബ് വിദ്വേഷ പരാമർശം നടത്തിയത്.

ചനലിനും അർണാബിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് നിയമസഭാ കൗണ്‍സില്‍ അംഗം ഭായ് ജഗ്താപും യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുരാജ് സിംഗ് ഠാക്കൂറും സമര്‍പ്പിച്ച ഹര്‍ജിയിൽ ആവശ്യപ്പെടുന്നത്.

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ റിപ്പബ്ലിക് ടി.വിയുടെ സംപ്രേഷണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. പാല്‍ഘാര്‍ സംഭവത്തില്‍ ന്യൂനപക്ഷങ്ങളാണ് ആക്രമണം നടത്തിയതെന്ന തരത്തില്‍ ചാനല്‍ വ്യാജവാര്‍ത്ത നല്‍കിയെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Vinkmag ad

Read Previous

ഗുജറാത്തിനെ വലച്ച് കോവിഡ് മഹാമാരി; ഒറ്റ ദിവസം 191 പേർക്ക് രോഗബാധ

Read Next

മൃതദേഹം ഉപേക്ഷിച്ച് അടുത്ത ബന്ധുക്കൾ; അന്ത്യകർമ്മങ്ങൾ ഏറ്റെടുത്ത് പോപ്പുലർ ഫ്രണ്ട്

Leave a Reply

Most Popular