അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ മുഖ്യമന്ത്രി; മൊബൈൽ ഷോപ്പുകളും വർക്ക് ഷോപ്പുകളും ഓരോ ദിവസം തുറക്കും

കൊറോണ വ്യാപന തടയുന്നതിനായി നടപ്പിലാക്കിയ അടച്ചിടലിൽ പല അവശ്യ വസ്തുക്കളും ജനങ്ങൾക്ക് ലഭിക്കാത്ത അവസ്ഥയുണ്ടായി. നിയന്ത്രണങ്ങളോടെ അത്തരം അവശ്യസേവനങ്ങൾ ലഭിക്കാനുള്ള വഴിതുറക്കുകയാണ് സംസ്ഥാനം.

മൊബൈല്‍ ഷോപ്പുകളാണ് ഇവയിൽ പ്രധാനപ്പെട്ട സേവനം. മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളില്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വാഹന  വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. ഞായര്‍, വ്യാഴം ദിവസങ്ങളില്‍.

വർക്ക് ഷോപ്പുകൾ തുറക്കുന്ന ദിവസങ്ങളില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടകള്‍ കൂടി തുറക്കാന്‍ അനുവദിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  ഫാന്‍, എയര്‍കണ്ടീഷനറുകള്‍ ഇവ വില്‍പ്പന നടത്തുന്ന കടകള്‍ ഒരു ദിവസം തുറക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. അതോടൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷര്‍മാര്‍ക്ക് തകരാറുകള്‍ നന്നാക്കാനായി വീടുകകളില്‍ പോകാന്‍ അനുമതി നല്‍കും.

ഫ്‌ളാറ്റുകളില്‍ നിലവിലുള്ള കേന്ദ്രീകൃത സംവിധാനത്തിന് തകരാര്‍ സംഭവിച്ചാല്‍ നന്നാക്കാന്‍ പോകുന്നവര്‍ക്കും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular