ചെറുബഡ്ജറ്റ് സിനിമകള്‍ മാത്രം അവതരിപ്പിച്ചിരുന്ന കന്നഡ ഭാഷയില്‍ ബിഗ് ബഡ്ജറ്റ് സിനിമകളുടെ പരീക്ഷണകാലമാണിത്. അതിന്റെ വിസ്മയത്തുടര്‍ച്ചയാണ് ‘അവന്‍ ശ്രീമന്‍ നാരായണ’. കന്നഡയിലെ സൂപ്പര്‍താരം രക്ഷിത് ഷെട്ടിയുടെ പുതിയ അവതാരം. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രയിലര്‍ അഞ്ചുഭാഷകളിലും നവംബര്‍ 28ന് പുറത്തിറങ്ങും. ബ്രഹ്മാണ്ഡം എന്ന വാക്കിനെപോലും ചെറുതാക്കുന്ന സിനിമയായിരിക്കും അവന്‍ ശ്രീമന്‍ നാരായണ എന്നാണ് നിര്‍മാതാക്കളായ പുഷ്‌കര്‍ ഫിലിംസ് അവകാശപ്പെടുന്നത്. പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ എച്ച്. കെ. പ്രകാശ്, പുഷ്‌കര്‍ മല്ലികാര്‍ജുനന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്. രണ്ടരവര്‍ഷത്തെ ഇടവേളയ്ക്കുശേഷമെത്തുന്ന രക്ഷിത് ഷെട്ടി സിനിമയാണ് ‘അവന്‍ ശ്രീമന്‍ നാരായണ.സച്ചിന്‍ രവിയാണ് സംവിധാനം ചെയ്യുന്ന ഈ കോമഡി ആക്ഷന്‍ ഫിലിം ചിത്രത്തില്‍രക്ഷിത് പോലീസ് വേഷത്തില്‍ ബൈക്കില്‍വന്നിറങ്ങുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം വൈറലായി.
അമരാവതി എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കര്‍ണാകടയിലെ വടക്കന്‍ജില്ലയിലാണ് അവന്‍ ശ്രീമന്‍ നാരായണ ചിത്രീകരിച്ചത്. കരം ചൗളയാണ് ക്യാമറാമാന്‍. ഷാന്‍വി ശ്രീവാസ്തവയാണ് ചിത്രത്തില്‍ രക്ഷിത് ഷെട്ടിയുടെ നായികയായി എത്തുന്നത്. അച്യുത് കുമാര്‍ ഈ സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നു. ജീര്‍ജിമ്പെയിലൂടെ കന്നഡയില്‍ പാട്ടിന്റെ ആഘോഷം തീര്‍ത്ത ചരണ്‍രാജിന്റെതാണ് പാട്ടുകള്‍.
കന്നഡയിലെ സൂപ്പര്‍ഹിറ്റ് അജനീഷ് ലോക്‌നാഥാണ് ഈ പൊലീസ് കഥയ്ക്ക് പശ്ചാത്തലസംരുക്കിയത്. കെജിഎഫ് പോലെ വലിയ കാന്‍വാസില്‍ ചിത്രീകരിച്ച ഈ സിനിമ ഡിസംബര്‍ 27നാണ് റിലീസ് ചെയ്യുന്നു. കന്നഡയ്ക്കുപുറമെ തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്. അവന്‍ ശ്രീമന്‍ നാരായണയുടെ സാഹസികതകള്‍ എന്നാണ് സിനിമയുടെ തലവാചകം.
