സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചകേസില്‍ കഴിഞ്ഞ ദിവസം പാനൂരില്‍ അറസ്റ്റിലായ ബിജെപി നേതാവ് നേരത്തെയും വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചതായി ആരാപണം. മുന്‍പുണ്ടായ പരാതികളില്‍ പിടിഎയും ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ഒത്തുതീര്‍പ്പിലെത്തിക്കുകയായിരുന്നു.
ഇതിന് സ്‌കൂള്‍ മാനേജ്‌മെന്റും ഒത്താശ ചെയ്തുവെന്ന ആരോപണമാണ് ഇേേപ്പാള്‍ പുറത്ത് വരുന്നത്. പിഡനത്തിനിരയായെന്ന് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനി സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി പോവുകയും ചെയ്തു.പട്ടിക ജാതിക്കാരനായ ഒരു യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിലും ഇയാള്‍ പ്രതിയായിരുന്നു. ഈ കേസും പണം കൊടുത്ത് ഒതുക്കി.
നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തായതോടെ ഈ കേസും പണം കൊടുത്തും ഭീഷണിപ്പെടുത്തിയമൊതുക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. കുട്ടിയുടെ കുടുംബം പരാതിയില്‍ ഉറച്ച് നിന്നതോടെയാണ് ഇയാള്‍ അകത്തായത്. പോലീസ് കേസെടുത്തതോടെ ബിജെപി ആര്‍എസ്എസ്‌നേതാക്കള്‍ ഇടപ്പെട്ടാണ് പ്രതിയ്ക്ക് സംരക്ഷണമൊരുക്കിയത്.
