അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് പോലീസ്; സാമ്പത്തീക ബാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍

മലയാളി വ്യവസായി അറയ്ക്കല്‍ ജോയിയുടെ മരണം ആത്മഹത്യയെന്ന് ദുബായ് പോലീസ്.ബിസിനസ് ബേയിലെ 14 ാമത്തെ കെട്ടിടത്തില്‍ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ദുബായ് പൊലീസ് വ്യക്തമാക്കിയതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുഹൃത്തിന്റെ കെട്ടിടത്തിലെ പതിനാലാം നിലയില്‍ നിന്നും ചാടി മരിക്കുകയായിരുന്നു എന്ന് ബര്‍ ദുബായ് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം ബിന്‍ സോറൂര്‍ പറഞ്ഞു. സാമ്പത്തിക പ്രശ്നങ്ങളാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.

മരണവാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും ഔദ്യോഗികമായ വിവരങ്ങള്‍ പുറത്ത് വന്നിരുന്നില്ല. അതേസമയം ക്രമിനല്‍ ഗൂഢാലോചന സംഭവത്തിന് പിന്നിലില്ലെന്ന് ദുബൈയ് പൊലീസ് വ്യക്തമാക്കി. ജോയിയുടെ മൃതദേഹം ബന്ധുക്കളുമായി സഹകരിച്ച് നാട്ടില്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

ജോയിയുടെ മരണവുമായി ബന്ധപ്പെട്ട് നിരവധി കാരണങ്ങള്‍ പ്രചരിക്കുന്നുണ്. ഷെട്ടിയുമായുള്ള സാമ്പത്തീക ഇടപാടുകള്‍, അനധികൃതമായ എണ്ണകടത്തിന് പോലീസ് നടപടി, എണ്ണവിലയിലുണ്ടായ ഇടിവ് തുടങ്ങി നിരവധി കാരണങ്ങളാണ് മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്.

യെമനില്‍ നിന്നും ഇറാനില്‍ നിന്നുമുള്ള എണ്ണക്കടത്തില്‍ ജോയിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത് പരിഗണിച്ചിരുന്നുവെന്നും ദുബായില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. എണ്ണ വില്‍പ്പനയിലൂടെ യുഎഇയിലെ കമ്പനികള്‍ വന്‍ തുക ജോയിക്ക് നല്‍കുമായിരുന്നു. കൂടാതെ കമ്പനികളുടെ ലാഭവിഹിതവും നല്‍കി. ഈ തുകയെല്ലാം ബിആര്‍ ഷെട്ടിക്ക് ജോയി കൈമാറിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. 1500 കോടിയാണ് ഇത്തരത്തില്‍ നല്‍കിയതെന്നാണ് പറയുന്നത്.

ഈ തുകയുമായി ഷെട്ടി നാടുവിട്ടതും ജോയിയെ പ്രതിരോധത്തിലാക്കി. ഇതിനിടെയാണ് നിരോധിത രാജ്യങ്ങളില്‍ നിന്ന് എണ്ണ കൊണ്ടു വന്നുള്ള ജോയിയുടെ കച്ചവടവും ദുബായില്‍ ചര്‍ച്ചയായത്. മകനൊപ്പമാണ് ജുമറിയ ലേക് ടവേഴ്‌സില്‍ ജോയി വന്നതെന്നും പറയുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചര്‍ച്ചയായിരുന്നു ലക്ഷ്യം. ഇതിനിടെയാണ് ജോയി 14-ാം നിലയില്‍ നിന്ന് ചാടിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ സോഷ്യല്‍ മീഡിയാ പ്രചരണങ്ങളെല്ലാം വീട്ടുകാര്‍ തള്ളി പറയുകായണ്.

Vinkmag ad

Read Previous

ലോക്ക്ഡൗൺ ഫലംകാണുന്നെന്ന് കേന്ദ്രം; രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുന്നു

Read Next

പ്രവാസികളെ തിരികെ എത്തിക്കുന്നത് രണ്ട് ഘട്ടമായി; ആദ്യം എത്തുന്നത് താഴെപറയുന്ന രാജ്യങ്ങളിലുള്ളവർ

Leave a Reply

Most Popular