അറബ് ലോകത്തെ പ്രതിഷേധത്തിൽ പ്രതികരിച്ച് കേന്ദ്രം; ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗമാണെന്ന് മുഖ്താർ അബ്ബാസ് നഖ്‌വി

ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന മുസ്ലീം വിരുദ്ധതയിൽ പ്രതിഷേധമറിയിച്ച മുസ്ലീം രാഷ്ട്രങ്ങളുടെ ഐക്യ സംഘടയോട് പ്രതികരിച്ച് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി. ഇന്ത്യ മുസ്‌ലിംകൾക്ക് സ്വർഗമാണെന്നും അവരുടെ അവകാശങ്ങൾ സുരക്ഷിതമാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾ നേരിടുന്ന ചേരിതിരിഞ്ഞുള്ള ആക്രമണങ്ങളും വർഗ്ഗീയ അപവാദങ്ങളും അറബ് മേഖലയിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ചിന്തരകും എഴുത്തുകാരും അടക്കം സോഷ്യൽ മീഡിയയിലൂടെ ശബ്ദിച്ചത് വലിയ നാണക്കേടാണ് രാജ്യത്തിന് ഉണ്ടാക്കിയിരിക്കുന്നത്.

ഈ അവസരത്തിലാണ് രാജ്യത്ത് വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയ നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടപടികളെടുക്കണമെന്ന് മുസ്‌ലിം രാഷ്ട്രങ്ങളുടെ സംഘടന (ഒ.ഐ.സി) ആവശ്യപ്പെട്ടത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു നഖ്‌വി.

ഇന്ത്യയിലെ കോവിഡ് 19 വ്യാപനത്തിന്റെ കാരണക്കാർ തബ്‌ലീഗി ജമാഅത്തുകാരാണെന്നും മുസ്ലിംകളെ ഒറ്റപ്പെടുത്തണമെന്നുമുള്ള വിധത്തിൽ സംഘ് പരിവാറും വലതുപക്ഷ മാധ്യമങ്ങളും നടത്തിയ പ്രചാരണങ്ങൾ രാജ്യാന്തരതലത്തിൽ ചർച്ചയായിരുന്നു. അറബ് രാജ്യങ്ങളിലെ പല പ്രമുഖരും ഇക്കാര്യത്തിൽ വിമർശനവുമായി ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നു. 50-ലേറെ മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളുടെ സംഘടനയായ ഒ.ഐ.സി ശക്തമായ വിയോജിപ്പും രേഖപ്പെടുത്തി.

Vinkmag ad

Read Previous

ചാരായം വാറ്റി പിടിയിലാകുന്ന ബിജെപിക്കാരുടെ എണ്ണം റെക്കോര്‍ഡിലേയ്ക്ക്; മേലുകാവില്‍ ബിജെപി നേതാവ് ചാരയവുമായി അറസ്റ്റില്‍

Read Next

രാജ്യത്ത് കൊവിഡ് ബാധിതര്‍ 21000 കടന്നു; മരണസംഖ്യയും കുതിക്കുന്നു; 24 മണിക്കൂറിനിടെ 49 പേര്‍ മരിച്ചു

Leave a Reply

Most Popular