അര്‍ണബെ, കുറച്ച് കൂടി നല്ല മനുഷ്യനാകാന്‍ ശ്രമിക്കൂ… റിപ്പബ്ലളിക് ചാനലിലെ ചര്‍ച്ച നിരസിച്ച് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍

അര്‍ണാബ് ഗോസാമിയുടെ റിപ്പബ്ലിക് ടിവിയിലേയ്ക്ക് ചര്‍ച്ചയ്ക്ക് ക്ഷണിക്കപ്പെട്ട ബ്രീട്ടിഷ് മാധ്യമ പ്രവര്‍ത്തകന്‍ ചാനലിനു നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. എഴുത്തുകാരനും ഇന്ത്യന്‍ വംശജനുമായ ബ്രീട്ടിഷ് മാധ്യമ പ്രവര്‍ത്തകന്‍ ആതിഷ് തസീറിനെയാണ് റിപ്പബ്‌ളിക് ടിവി രാത്രി വാര്‍ത്താ ചര്‍ച്ചയിലേയ്ക്ക് ക്ഷണിച്ചത്. ‘ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍’ എന്ന വിഷയത്തില്‍ റിപ്പബ്ലിക് ടിവിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചായിരുന്നു ആതിഷിന് ലഭിച്ച കത്ത്. റിപ്പബ്ലിക് ടിവി അയച്ച കത്തും ആതിഷിന്റെ മറുപടിയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യ്തിരുന്നു.

തനിക്ക് ലഭിച്ച കത്തും അതിന്റെ മറുപടിയും പരിഹാസത്തോടെയാണ് ആതിഷ് ട്വീറ്റ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് മുമ്പ് ടൈം മാഗസിനില്‍ ആതിഷ് ലേഖനം എഴുതിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രസിദ്ധീകരിച്ച ഈ ലേഖനം വലിയ വാര്‍ത്തയായിരുന്നു.

TO
ആതിഷ് തസീര്‍

പ്രിയപ്പെട്ട സര്‍,

റിപ്പബ്ലിക് ടിവിയുടെ ഊഷ്മളാഭിവാദ്യങ്ങള്‍. ഇന്ന് രാത്രി പത്ത് മണിക്ക് ഞങ്ങളുടെ ചാനലില്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസാമി നയിക്കുന്ന ഒരു സംവാദ പരിപാടിയുമായി ബന്ധപ്പെട്ടാണ് ഈ കത്ത്. ഇന്നത്തെ ചര്‍ച്ചയുടെ വിഷയം ‘ഇന്ത്യയെ കുറിച്ച് പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍’ എന്നതാണ്. താങ്കളുടെ തിരക്കേറിയ പരിപാടികളില്‍ നിന്ന് അല്‍പ സമയം ഈ ചര്‍ച്ചയ്ക്ക് വേണ്ടി മാറ്റിവയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഞങ്ങള്‍ നന്ദിയുള്ളവരായിരിക്കും. താങ്കളുടെ മറുപടിക്കായി കാത്തിരിക്കുന്നു. നന്ദി, സന്തോഷി ഭദ്ര.

മറുപടി

To
സന്തോഷി ഭദ്ര

പ്രിയ സന്തോഷ്,

താങ്കളുടെ ക്ഷണത്തിന് നന്ദി. പക്ഷേ ഞാനിത്തരം ചര്‍ച്ചകളില്‍ പങ്കെടുക്കാറില്ല. പ്രത്യേകിച്ചും ഇത്തരം പരിഹാസ്യമായ വിഷയങ്ങളില്‍. റിപ്പബ്ലിക് ടിവിയെ പോലെ വാജ്യ വാര്‍ത്തകളുടെ വലിയ കേന്ദ്രം മറ്റൊന്നില്ല എന്ന് നിങ്ങള്‍ക്കറിയുമല്ലോ. അര്‍ണബ് ഗോസാമിയെ എന്റെ ഊഷ്മളാശംസകള്‍ അറിയിക്കുന്നതിനൊപ്പം കുറച്ച് കൂടി നല്ല മനുഷ്യനാകാന്‍ ശ്രമിക്കണമെന്ന് ഞാന്‍ പറഞ്ഞെന്ന് അറിയിക്കണം. ആശംസകളോടെ, ആതിഷ്.

 

 

Vinkmag ad

Read Previous

ഇന്ത്യയില്‍ നടക്കുന്നത് വംശഹത്യ; കടുത്ത പ്രതിഷേധവുമായി അറബ് രാഷ്ട്രങ്ങള്‍: ഗള്‍ഫ് രാജ്യങ്ങളുടെ പ്രതിഷേധം ഇന്ത്യയ്ക്ക് തിരിച്ചടിയാകും

Read Next

ബിജെപിയെ ഒഴിവാക്കാൻ നിതീഷ് കുമാർ; എൻആർസിക്കെതിരായ പ്രമേയത്തെ പിന്താങ്ങി

Leave a Reply

Most Popular