അര്‍ണബിനെതിരെ രാജ്യത്തെ വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തു; വര്‍ഗീയ വിഷം തുപ്പിയ അര്‍ണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധം

ചാനല്‍ ചര്‍ച്ചയ്ക്കിടെ മത സ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശങ്ങള്‍ ഉന്നയിച്ചെന്ന പേരില്‍ റിപ്പബ്ലിക് ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. റായ്പൂരിലും നാഗ്പൂരിലുമായാണ് വിവിധ സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ചര്‍ച്ചയ്ക്കിടെ അര്‍ണബ് രാജ്യത്തിലെ മത-സാമുദായിക ഐക്യത്തെ ബാധിക്കുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്. ഛത്തീസ്ഗഢ് ആരോഗ്യമന്ത്രി ടി.എസ് സിംഗദിയോ, കോണ്‍ഗ്രസ് നേതാവ് മോഹന്‍ മര്‍കാം എന്നിവര്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ റായ്പൂര്‍ സിവില്‍ ലൈന്‍സ് പൊലീസാണ് കേസെടുത്തത്.ഐ.പി.സി 153എ, 25എ 502(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നാഗൂപൂരില്‍ ക്രിമിനല്‍ വകുപ്പ് 117, ക്രിമിനല്‍ ഗൂഢാലോചനയ്ക്കുള്ള 120 ബി, മതസ്പര്‍ധ വളര്‍ത്തി പ്രചാരണം നടത്തിയതിന് 153 എ,മതപരമായ വികാരങ്ങളെ ബോധപൂര്‍വം വ്രണപ്പെടുത്തുക 295 എ,153 എ, 295 എ എന്നീ വകുപ്പുകളാണ് അര്‍ണബിനെതിരെ ചുമത്തിയട്ടുള്ളത്.

പാല്‍ഘറിലെ ആള്‍ക്കൂട്ട കൊലയെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് പരാതിക്ക് ആധാരം. പാല്‍ഘറില്‍ സന്ന്യാസി കൊല്ലപ്പെട്ട സംഭവത്തില്‍ സോണിയഗാന്ധിക്കെതിരെ അര്‍ണബ് വിമര്‍ശനമുന്നയിച്ചിരുന്നു. വിദ്വേഷ പ്രസ്താവനകളും നടത്തിയിരുന്നു. അര്‍ണബിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

Vinkmag ad

Read Previous

ലുലു ഗ്രൂപ്പിന്റെ ഇരുപത് ശതമാനം ഓഹരികള്‍ അബുദബി രാജകുടുംബാംഗം സ്വന്തമാക്കി

Read Next

കോവിഡ് ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു; നാലുമാസം പ്രായമുള്ള കുഞ്ഞ് ഹൃദയാഘാതം മൂലമാണ് മരിച്ചത്

Leave a Reply

Most Popular