അയോധ്യയില്‍ പുതിയതായി നിര്‍മ്മിക്കുന്ന മുസ്ലിപള്ളിയുടെ ഉദ്ഘാടന ചടങ്ങുകളില്‍ ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി േേയാദി ആദിത്യനാഥ്. അത് കൊണ്ട് തന്നെ ആരും ക്ഷണിക്കില്ലെന്നും ആദിത്യനാഥ് പറഞ്ഞു. അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി സുപ്രീംകോടതി അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന മുസ്ലിം പള്ളിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുമോ ഇന്ത്യന്‍ എക്‌സപ്രസ് ലേഖകന്റെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇത്തരത്തിലൊരു മറുപടി യോഗി നല്‍കിയത്.
മുഖ്യമന്ത്രിയെന്ന നിലയില്‍ നിങ്ങള്‍ എന്നോട് ചോദിച്ചാല്‍, ഒരു മത വിഭാഗവുമായും അകലില്ല, എന്നാല്‍ യോഗി എന്ന നിലയില്‍ ചോദിച്ചാല്‍ ഞാന്‍ തീര്‍ച്ചയായും പങ്കെടുക്കില്ല, ഹിന്ദു എന്ന നിലയില്‍, മതപരമായ നിയമങ്ങള്‍ അനുസരിച്ച് ആരാധിക്കാനും ജീവിക്കാനും എനിക്ക് അവകാശമുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ പ്രവൃത്തികളില്‍ ഇടപെടാനോ മറ്റുള്ളവരുടെ കാര്യങ്ങളില്‍ ഇടപെടാനോ എനിക്ക് അവകാശമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളിയുടെ നിര്‍മാണ ഉദ്ഘാടനവുമായി തനിക്ക് ബന്ധമില്ല. എന്നെ ആരും ക്ഷണിക്കില്ല. എനിക്ക് അവിടെ പോകേണ്ട കാര്യമില്ല’ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശില പാകി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത്. ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, രാമക്ഷേത്ര നിര്‍മാണ ട്രസ്റ്റിന്റെ അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസ് എന്നിവര്‍ ഭൂമി പൂജ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഈ ചടങ്ങില്‍ മുഖ്യനേതൃത്വം വഹിച്ചത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോദി ആദിത്യനാഥായിരുന്നു.
