ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തെമ്പാടും കുടിയേറ്റതൊഴിലാളികൾ കൊടിയ ദുരിതമാണ് അനുഭവിക്കുന്നത്. കേന്ദ്ര സർക്കാരിൻ്റെ ഒരു പരിഗണനയും ലഭിക്കാത്ത തൊഴിലാളികളുടെ ദൈന്യത വെളിവാക്കുന്ന ദാരുണ ദൃശ്യങ്ങൾ ദേശീയ മാദ്ധ്യമമായ എൻഡിറ്റിവ് പുറത്ത് വിട്ടിരിക്കുകയാണ്.
റയിൽവേ സ്റ്റേഷനിൽ മരിച്ചുകിടക്കുന്ന തൻ്റെ അമ്മയെ ഉണർത്താൻ ശ്രമിക്കുന്ന ഒരു കുഞ്ഞിൻ്റെ ദൃശ്യമാണ് ചാൻ പുറത്തുവിട്ടത്. അമ്മ മരിച്ചത് അറിയാതെ പുതപ്പ് നീക്കി കളിക്കുന്ന കുഞ്ഞിൻ്റെ ദൃശ്യം ആരുടേയും കരളലിയിക്കുന്നതാണ്.
ബിഹാറിലെ മുസഫർപൂരിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗുജറാത്തിൽ നിന്നും വന്നതായിരുന്നു ഇവർ. ഞായറാഴ്ചയാണ് ട്രെയിൻ മുസഫർപൂർ സ്റ്റേഷനിലെത്തിയത്. ഇവർക്ക് ഭക്ഷണവും കുടിവെള്ളവും വേണ്ടത്ര ലഭിച്ചില്ലെന്ന് കുടുംബത്തിലുള്ളവർ പറയുന്നു. ട്രെയിൻ നാട്ടിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യുവതി മരിക്കുകയായിരുന്നു.
