ദുര്‍മാന്ത്രവാദം നടത്തി അമ്മയേയും മൂന്ന് അയല്‍ക്കാരേയും കോടാലികൊണ്ട് വെട്ടിക്കൊന്നു.ഛത്തീസ്ഗഢിലാണ് ക്രൂരസംഭവം അരങ്ങേറിയത്. സുര്‍ഗുജ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.
നാലുപേരെയും കൊലപ്പെടുത്തിയശേഷം 40-കാരനായ ഈശ്വര്‍ ഏഴ് കോഴികളെയും രണ്ട് കാളകളെയും വെട്ടിക്കൊന്നു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തെയും ആക്രമിച്ചു. ഈശ്വറിന്റെ വീട്ടില്‍ പൂക്കളും പല നിറത്തിലുള്ള പൊടികളും വിതറിയിരിക്കുന്നതായി കണ്ടെത്തിയെന്നും ദുര്‍മന്ത്രവാദം നടന്നതിന്റെ സൂചനയാണിതെന്നും സിതാപുര്‍ പൊലീസ് നിരീക്ഷിച്ചു.
