അമ്പത് കോടി വെള്ളത്തിലായി; കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ ചിലവാക്കിയത് കോടികള്‍

കൊച്ചിയിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കൊച്ചി കോര്‍പറേഷനും ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവും ചെലവഴിച്ചത് 50 കോടിയോളം രൂപ. കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൊച്ചി കോര്‍പറേഷന്‍ അമൃതം പദ്ധതിയില്‍ നിന്നുള്‍പ്പെടെ 39,66,82652 രൂപ ചെലവഴിച്ചപ്പോള്‍, ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യ ഘട്ടത്തിനായി 9,61,11000 രൂപ കൊച്ചിയിലെ കാനകളും കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും ചെലവഴിച്ചു. വെള്ളക്കെട്ടൊഴിവാക്കാന്‍ ഇത്രയധികം തുക ചെലവഴിച്ചിട്ടും കൊച്ചി നഗരം മിക്കപ്പോഴും വെള്ളത്തിനടിയിലാണ്.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ടൊഴിവാക്കാന്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി കൊച്ചി കോര്‍പ്പറേഷന്‍ ചെലവഴിച്ചത് 40 കോടി രൂപയോളം രൂപയാണ്. കാനകളും, കനാലുകളും വികസിപ്പിക്കാനും വൃത്തിയാക്കാനും അമൃതം ഉള്‍പ്പെടെ 18 ഓളം പദ്ധതികളിലായി 39,66,82,652 രൂപ ചെലവഴിച്ചതായി കോര്‍പറേഷന്റെ കണക്കുകളില്‍ വ്യക്തമാകുന്നുണ്ട്.

ഇതില്‍ 15,15,000 രൂപ ചെലവഴിച്ച് വികസിപ്പിച്ച തേവര-പേരന്തൂര്‍ കനാല്‍ ഒറ്റമഴയില്‍ തന്നെ നിറഞ്ഞൊഴുകും. 1,70,00000 രൂപ ചെലവഴിച്ച് കാനകള്‍ വൃത്തിയാക്കുകയും വികസിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്ത കലൂര്‍ സ്റ്റേഡിയം ലിങ്ക് റോഡ് മഴവെള്ളത്തില്‍ മുങ്ങി.

രണ്ട് ഘട്ടങ്ങളിലായി പഷ്ണിത്തോട് വികസനത്തിന് ഒരു കോടി തൊണ്ണൂറ്റിയൊന്‍പത് ലക്ഷവും ഒരുകോടി നാല്‍പത്തിരണ്ട് ലക്ഷവും ചെലവാക്കിയതായി രേഖകളില്‍ പറയുന്നു.കലൂര്‍ കത്രിക്കടവ് റോഡിലെ കാന വികസനത്തിന് ചെലവഴിച്ചത് എഴുപത്തിമൂന്ന് ലക്ഷത്തിഎഴുപത്തിരണ്ടായിരം രൂപയാണ്. ഇതിന് പുറമെയാണ് ഫുട്പാത്ത് വികസനത്തിന്റെ പേരില്‍ കോടികള്‍ ചെലവഴിച്ചത്.

കോര്‍പറേഷന്‍ ചെലവഴിച്ച കോടികള്‍ക്ക് പുറമെ ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവിന്റെ ആദ്യഘട്ടത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി 9,61,11,000 രൂപ ചെലവഴിച്ചു. ഇതിന് പുറമെ സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡും കോടികള്‍ ചെലവഴിച്ചിട്ടുണ്ട്.

Vinkmag ad

Read Previous

രാജ്യത്തെ വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റംവരുത്താൻ കേന്ദ്രസർക്കാർ; പുതുക്കിയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം

Read Next

എസ് രാമചന്ദ്രന്‍ പിള്ള ആര്‍എസ്എസ് ശിക്ഷക് ആയിരുന്നുവെന്ന് ബിജെപി മുഖപത്രം; താന്‍ ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എസ് ആര്‍ പി

Leave a Reply

Most Popular