അമേരിക്ക 2022 വരെ സാമൂഹികമായ അകലം പാലിക്കൽ നടപ്പിലാക്കണം; പ്രതിരോധ മരുന്ന് കണ്ടുപിടിച്ചില്ലെങ്കിൽ സ്ഥിതി ഗുരുതരമാകും

മഹാമാരിയായി വ്യാപിച്ച കൊറോണ വൈറസിനെതിരെ പ്രതിരോധമരുന്ന് ലഭ്യമായില്ലെങ്കില്‍ അമേരിക്ക 2022 വരെ സാമൂഹിക അകലം പാലിക്കേണ്ട സ്ഥിതിയിലേക്ക് നീങ്ങുമെന്ന് ഗവേഷകര്‍. ലോക്ക് ഡൗണ്‍ ഒറ്റത്തവണ മാത്രം നടപ്പിലാക്കിയാൽ മതിയാകില്ലെന്നും മുന്നറിയിപ്പ്.

സാമൂഹികമായി അകലം പാലിക്കല്‍ തുടര്‍ച്ചയായി 2022 വരെ നടപ്പാക്കണമെന്ന ഞെട്ടിക്കുന്ന നിർദ്ദേശമാണ് ഗവേഷകർ മുന്നോട്ടുവച്ചിരിക്കുന്നത്. യുഎസിൽ കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഹാർവഡിന്റെ പഠന റിപ്പോർട്ട് പുറത്തുവരുന്നത്.

കോവിഡ്–19 രോഗം കാലികമായിരിക്കും. ജലദോഷം പോലുള്ള രോഗാവസ്ഥകൾ തണുപ്പുള്ള മാസങ്ങളിൽ ഉണ്ടായേക്കാം. യുഎസിലെ സാഹചര്യം അനുസരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ‘സാർസ് കോവ്–2 വൈറസ് യുഎസിലെ ക്രിട്ടിക്കൽ കെയർ ശേഷിയുടെ പരിധിയില്‍ ഒതുങ്ങുമോ എന്നു വ്യക്തമായിട്ടില്ല. അതുകൊണ്ടുതന്നെ ഒരുതവണ മാത്രം അകലംപാലിക്കൽ നടപടികൾ ഏർപ്പെടുത്തിയാൽ പോര’ – മുഖ്യ ഗവേഷകൻ സ്റ്റീഫൻ കിസ്‌ലർ പറഞ്ഞു.

മറ്റ് ചികിത്സകളെക്കാൾ അത്യാവശ്യമായത് അകലം പാലിക്കൽ കാലഘട്ടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാപകമായ‌ പരിശോധനകൾ ഉണ്ടാവണമെന്നും ഗവേഷകർ പറയുന്നു. ചികിത്സയും വാക്സിനുകളും കണ്ടെത്തിയാൽ ലോക്ഡൗണിൽ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലംപാലിക്കൽ തുടർന്നില്ലെങ്കിൽ രോഗികൾ വർധിക്കും. ആശുപത്രികളുടെ ശേഷി ഈ സമയം വർധിപ്പിക്കണമെന്നും ഇവർ പറയുന്നു.

അതേസമയം, രോഗമുക്തി നേടിയ ആളുടെ രോഗപ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്നും എത്രത്തോളം ശക്തമാണെന്നും കണ്ടെത്താൻ കഴിയാത്തത് പഠനത്തിന്റെ ന്യൂനതയാണെന്നും സംഘം പറയുന്നു. ഒരു വർഷം വരെയെങ്കിലും പ്രതിരോധശേഷി നീണ്ടുനിന്നേക്കാമെന്നാണ് ഇപ്പോൾ ഊഹിക്കുന്നത്. ബീറ്റ കൊറോണ വൈറസ് കാരണമുണ്ടാകുന്ന ജലദോഷത്തിനെതിരെ ഈ രോഗപ്രതിരോധശേഷി മികച്ചരീതിയിൽ പ്രവർത്തിച്ചേക്കുമെന്നും കരുതുന്നു.

Vinkmag ad

Read Previous

പീഡനത്തിനിരയാക്കപ്പെട്ട കുട്ടി അന്വേഷണോദ്യോഗസ്ഥന്റെ മുന്നില്‍ മൊഴി നല്‍കി, മജിസ്‌ട്രേറ്റിനു മുന്നില്‍ 164നല്‍കി, ഡോക്ടര്‍ക്കു മുന്നില്‍ മൊഴി നല്‍കി…. മൂന്നും ഒരേ മൊഴികള്‍… എന്നിട്ടും ബിജെപി നേതാവ് രക്ഷപ്പെട്ടു ! ശ്രീജ നെയ്യാറ്റിന്‍കരയുടെ കുറിപ്പ്

Read Next

ലോകത്തെ സാധാരണ നിലയിലാക്കാൻ കഴിയുന്നത് ഒന്നേയുള്ളൂ; ഈ വർഷം തന്നെ അത് സംഭവിക്കുമെന്ന് പ്രതീക്ഷ

Leave a Reply

Most Popular