അമേരിക്ക ശവപറമ്പാകുമ്പോഴും മരുന്നിനുവേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; കോവിഡിനെ നേരിടാന്‍ മലേറിയ മരുന്ന് പരീക്ഷിച്ച് അമേരിക്ക

ഇന്ത്യയില്‍ നിന്ന് മലേറിയ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ഇന്ത്യയില്‍നിന്നുള്ള മലേറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ യുഎസിനു നല്‍കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു ട്രംപ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ട്രംപ് നേരിട്ട് തന്നെയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ടണ്‍ കണക്കിന് ഇതേ മരുന്ന അമേരിക്കയില്‍ സ്റ്റോക്കുണ്ടായിട്ടാണ് വീണ്ടും ഇന്ത്യയില്‍ നിന്ന് ട്രംപ് മരുന്ന് ആവശ്യപ്പെടുന്നത്. അമേരിക്കയിലാകട്ടെ ആരോഗ്യ വിദഗ്ധര്‍ ഈ മരുന്ന് ഉപയോഗിക്കാന്‍ അനുമതിയും നല്‍കിയട്ടില്ല. അമേരിക്കയില്‍ കോവിഡ് സംഹാര താണ്ഡവം ഒറ്റയടിക്ക് അവസാനിപ്പിക്കാനുള്ള ട്രംപിന്റെ തലതിരിഞ്ഞ ബുദ്ധിയാണ് ഇതിന് പിന്നില്‍.

അദ്ദേഹം (നരേന്ദ്ര മോദി) അങ്ങനെ ചെയ്യുമെങ്കില്‍ അതെന്നെ അദ്ഭുതപ്പെടുത്തുന്നു. കാരണം ഇന്ത്യയും യുഎസും തമ്മില്‍ നല്ല ബന്ധമാണ്. മരുന്നിന്റെ കയറ്റുമതി നിരോധിക്കാനുള്ള തീരുമാനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് അദ്ദേഹത്തിന്റെ തീരുമാനമാണെന്നു കേള്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി അദ്ദേഹം തടഞ്ഞതിനെ മനസ്സിലാക്കാം. ഞങ്ങള്‍ കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നല്ല സംഭാഷണമായിരുന്നു. ഞങ്ങള്‍ക്ക് മരുന്ന് തരാന്‍ താങ്കള്‍ അനുവാദം നല്‍കുമെങ്കില്‍ അഭിനന്ദിക്കുന്നു. മറിച്ചാണ് തീരുമാനമെങ്കില്‍ പ്രശ്നമില്ല, പക്ഷേ തീര്‍ച്ചയായും തിരിച്ചടി ഉണ്ടാകും’ ഇങ്ങിനെയാണ് ട്രംപിന്റെ ഭീഷണി.

കഴിഞ്ഞ ദിവസം ഈ മരുന്നിന്റെ കാര്യത്തില്‍ യുഎസിന് ഇളവ് നല്‍കണമെന്നും മരുന്ന് അനുവദിക്കണമെന്നും മോദിയോടു ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ ഇതേ കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. അതിനിടെ, ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ച് 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട്. മോദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ മൂന്ന് മില്യന്‍ ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.

മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (ഉഏഎഠ) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. അതേസമയം ഇന്ത്യയിലും കോവിഡ് പിടിമുറുക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി ചെയ്താല്‍ രാജ്യത്ത് മരുന്ന് ക്ഷാമമുണ്ടാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Vinkmag ad

Read Previous

സംസ്ഥാനം ഏത് സാഹചര്യത്തേയും നേരിടാന്‍ തയാര്‍; ഒന്നേകാല്‍ ലക്ഷത്തിലധികം ബെഡുകള്‍ ഒരുക്കി

Read Next

ലോകാരോഗ്യ സംഘടനയെ ഭീഷണിപ്പെടുത്തി ഡൊണാൾഡ് ട്രംപ്; സംഘടന ചൈനക്ക് വേണ്ടി പ്രവർത്തിക്കുന്നെന്ന് ആരോപണം

Leave a Reply

Most Popular