അമേരിക്കൻ ചരിത്രത്തിൽ ആദ്യമായി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് ഒരു കറുത്ത വംശജയായ ആഫ്രോ ഇന്ത്യൻ മത്സരിക്കുകയാണ്. പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ കമല ഹാരിസിൻ്റെ പേര് നിര്‍ദേശിച്ചത് ചരിത്രമായിരിക്കുകയാണ്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമല ഹാരിസ്.
എന്നാൽ, കമലയുടെ സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ട്രംപിനെതിരെ നിശിത വിമർശനം ഉയർത്തുന്ന സനറ്ററാണ് കമല ഹാരിസ്. കമലയുടെ അമ്മ ഇന്ത്യാക്കാരിയും അച്ഛൻ ആഫ്രിക്കൻ വംശജനുമാണ്.
രാജ്യത്തെ ഏറ്റവും മികച്ച പൊതുപ്രവര്‍ത്തകരില്‍ ഒരാളെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തനിക്ക് അഭിമാനം. ഡെമോക്രാറ്റ് പക്ഷത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ കമലാ ഹാരിസിന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചതാണിത്.
അങ്ങനെ ചരിത്രം പിറക്കാന്‍ കാഹളം മുഴങ്ങുന്നു. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കും. അമേരിക്കയുടെ ഭരണ തലപ്പത്തേക്ക് മല്‍സരിക്കുന്ന ആദ്യ ഏഷ്യന്‍ അമേരിക്കന്‍ വംശജയുമാകും കമല.
ബൈഡനുള്ള മറുപടിയായി കമല ട്വിറ്ററില്‍ കുറിച്ചത് രാജ്യത്തെ ജനങ്ങളെ ഏകോപിപ്പിക്കാന്‍ കഴിവുള്ള നേതാവാണ് ബൈഡന്‍ എന്നാണ്. കോവിഡില്‍ അടിപതറി നില്‍ക്കുന്ന ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാകും ബൈഡന്‍–കമല കൂട്ടുകെട്ട് എന്നതില്‍ തര്‍ക്കമില്ല. 78 കാരനായ ബൈഡന്‍ പ്രസിഡന്റ് ആയാലും 55 കാരിയായ കമല ഹാരിസ് വൈസ് പ്രസിഡന്റ് ആയാലും അത് ചരിത്രമാകും.
