അമേരിക്കന്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേർപ്പെടുത്താൻ ചൈന. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി ചൈനീസ് ഭരണകൂടം. ന്യൂയോര്‍ക്ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ രാജ്യം വിടണമെന്നാണ് ആവശ്യം.
ഈ വര്‍ഷം അവസാനത്തോടെ കാലഹരണപ്പെടുന്ന പ്രസ് കാര്‍ഡുകള്‍ പത്ത് ദിവസത്തിനുള്ളില്‍ തിരികെ നല്‍കണമെന്നും നിര്‍ദേശമുണ്ട്. യുഎസ് മാദ്ധ്യമ മേഖലകളില്‍ തൊഴിലെടുക്കുന്ന ചൈനീസ് വംശജരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചൈനയുടെ തീരുമാനം.
യുഎസ് മാദ്ധ്യമപ്രവര്‍ത്തകരെ ചൈനയില്‍ മാത്രമല്ല ഹോങ്കോങിലെ മക്കാവുവിലെയും പ്രത്യേക ഭരണപ്രദേശങ്ങളിലും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ചൈന അറിയിച്ചു. വോയ്‌സ് ഓഫ് അമേരിക്ക, ടൈം മാഗസിന്‍ എന്നിവയടക്കമുള്ള മാദ്ധ്യമങ്ങളുടെ രേഖകള്‍ ഉടന്‍ സമര്‍പ്പിക്കണമെന്നും ചൈന ആവശ്യപ്പെട്ടു
