അമേരിക്കയില്‍ കോളിളക്കം സൃഷ്ടിച്ച ജോര്‍ജ്ജ് ഫ്ലോയിഡിൻ്റെ കൊലപാതകത്തിൻ്റെ മാതൃകയിൽ രാജസ്ഥാനിലും പൊലീസുകാരന്റെ ക്രൂരത. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്തിലാണ് യുവാവിനെ ജോധ്പൂര്‍ പൊലീസ് ക്രൂരമായി പീഡിപ്പിച്ചത്. കാൽമുട്ടുകൊണ്ട് ശ്വാസം മുട്ടിച്ചാണ് പോലീസിൻ്റെ ക്രൂരത.
ബല്‍ദേവ് നഗര്‍ സ്വദേശിയായ മുകേഷ് കുമാര്‍ പ്രജാപത് എന്ന വ്യക്തിയെയാണ് പൊലീസ് ക്രൂരമായി മര്‍ദിച്ചത്. മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ ജോധ്പൂര്‍ പൊലീസ് യുവാവിന് പിഴ ചുമത്തി. ഇതുചോദ്യം ചെയ്ത് യുവാവ് പൊലീസിനെ സമീപിച്ചു. ഇതോടെയാണ് മുകേഷ് കുമാറിനെ നിലത്തിട്ട് കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തി മര്‍ദ്ദിച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായി മാറിക്കഴിഞ്ഞു. അമേരിക്കയില്‍ നടന്ന സംഭവത്തില്‍ ലോകത്ത് പ്രതിഷേധം അലയടിക്കുന്നതിനിടെയാണ്, സമാനതരത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തും പൊലീസിന്റെ ക്രൂരത വെളിച്ചത്തുവന്നത്.
