അമേരിക്കയില്‍ പ്രതിദിന മരണം അയ്യായിരത്തോട് അടുക്കുന്നു; മരണഭൂമിയില്‍ നിന്നും എങ്ങും നിലവിളികള്‍ മാത്രം

കോവിഡ് വൈറസ് ലോകം മുഴുവനും പടരുമെന്ന മുന്നറിയപ്പുകളെ അഹങ്കാരത്തോടെ നേരിട്ട അമേരിക്ക കോവിഡിനുമുന്നില്‍ വിറയ്ക്കുകയാണ്. ദിവസവും ഉയരുന്ന മരണ സംഖ്യ അമേരിക്കയുടെ ഭീകരമായ ചിത്രമാണ് വ്യക്തമാക്കുന്നത്.

24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 4591 പേരാണ് അമേരിക്കയില്‍ മരിച്ചത്. ഇത് ലോകത്ത് തന്നെ ഒരു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണങ്ങളാണിണ്. ബുധനാഴ്ച്ച രാത്രി മുതല്‍ വ്യാഴാഴ്ച്ച രാത്രി 8.30വരെയുള്ള സമയത്താണ് ഇത്രയും മരണം റിപ്പോര്‍ട്ടു ചെയ്തെന്ന് ജോണ്‍ ഹോപിന്‍സ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

ഇതോടെ അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34,000കടന്നു. 6.76 ലക്ഷത്തിലേറെ പേര്‍ക്ക് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 56000ത്തോളംപേര്‍ക്കാണ് കോവിഡ് രോഗം മാറിയത്. കോവിഡ് 19 ബാധിച്ച് മരണപ്പെട്ടതെന്ന് ‘സംശയിക്കുന്ന’ കേസുകള്‍ കൂടി ഉള്‍പെടുത്തിയതോടെയാണ് മരണത്തില്‍ കുതിച്ചുചാട്ടമുണ്ടായതെന്നാണ് വിശദീകരണം.

പ്രവാസികള്‍ക്കായുള്ള വാര്‍ത്തകള്‍ക്കും അറിയിപ്പുകള്‍ക്കുമായി പ്രവാസി ലൈവ് ഇവിടെ ക്ലിക്ക് ചെയ്യുക

ഈ ആഴ്ച്ചയില്‍ കോവിഡ് ബാധിച്ചാകാം മരണമെന്ന് കരുതുന്ന 3778 കേസുകള്‍ കൂടി കൊറോണ മരണങ്ങളുെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ന്യൂയോര്‍ക്ക് സിറ്റി അറിയിച്ചിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത് അമേരിക്കയിലാണ്. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ 22170 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാല്‍, അമേരിക്കയുടെ ജനസംഖ്യയുടെ അഞ്ചിലൊന്ന് മാത്രമേ ഇറ്റലിയിലുള്ളൂ.

കോവിഡ് വ്യാപനത്തില്‍ അമേരിക്കയിലെ പ്രധാന കേന്ദ്രമായി മാറിയ ന്യൂയോര്‍ക്ക് സംസ്ഥാനത്ത് മാത്രം 14,000ത്തോളം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ തന്നെ കോവിഡ് ഹോട്ട്സ്പോട്ടായ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 11,400ലേറെ പേര്‍ മരിച്ചിരുന്നു. സ്പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ന്യൂയോര്‍ക്ക് സിറ്റിയേക്കാള്‍ കൂടുതല്‍ മരണങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.

Vinkmag ad

Read Previous

കണ്ണൂരിലേത് പോക്‌സോ ജിഹാദ് ! പുതിയ ആരോപണവുമായി സംഘപരിവാര്‍

Read Next

കോവിഡ് ബാധിച്ച് ചികിത്സയിലിരുന്നയാൾ മരിച്ചു; അവസാന കോവിഡ് പരിശോധന ഫലം നെഗറ്റീവായിരുന്നു

Leave a Reply

Most Popular