അമേരിക്കന്‍ പ്രസിണ്ടന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഏതാനും ദിവസങ്ങള്‍ക്ക് ഭക്ഷണം കഴിച്ച് ഒരുമിച്ച് ഫോട്ടോയെടുത്ത ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ സ്ഥിരികരിച്ചു. ബ്രസിലിയന്‍ പ്രസ് സെക്രട്ടറി ഫാബിയോ വാംഗര്‍ടെന് ആണ് രോണം കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ച ട്രംപുമായി കൂടികാഴ്ച്ച നടത്തിയതിന് ശേഷമുള്ള ഫോട്ടോ അദ്ദേഹം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ബ്രസിലിയന്‍ പ്രസ് സെക്രട്ടറിയ്ക്ക് കൊറോണ സ്ഥിരികരിച്ചതോടെ വൈറ്റ് ഹൗസ് ആശങ്കയിലാണ്.
വൈറ്റ് ഹൗസിലെ കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നല്‍കുന്ന വൈസ് പ്രസിണ്ടന്റും ബ്രസീലിയന്‍ പ്രസ് സെക്രട്ടറിയ്‌ക്കൊപ്പമുള്ള ഫോട്ടോയില്‍ ഉണ്ട്. ആരാണ് ഫോട്ടോയെടുത്തതെന്ന് വ്യക്തമല്ലെങ്കിലും ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ബ്രസിലിയന്‍ പ്രതിനിധികള്‍ സോഷ്യല്‍ മീഡിയില്‍ പോസ്റ്റിയിരുന്നു.
അമേരിക്കന്‍ പ്രസിണ്ടന്റുമായി അത്താഴം
കഴിഞ്ഞ ബ്രസിലിയന്‍ പ്രതിനിധിയ്ക്ക് കൊറോണ സ്ഥിരികരിച്ചതോടെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ മുഴുവനും വൈറ്റ് ഹൗസിന്റെ പ്രതികരണത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹവുമായി ഭക്ഷണം കഴിച്ചിരുന്നെന്നും കാര്യങ്ങള്‍ അറിഞ്ഞെന്നും ആശങ്കയില്ലെന്നുമാണ് ട്രംപ് പ്രതികരിച്ചത്.
അസ്വാഭാവികമായി ഒന്നുമുണ്ടായിട്ടില്ല. കുറച്ച് സമയം ഞങ്ങള്‍ അടുത്തിരുന്നു എന്നത് സത്യമാണെന്ന് ട്രംപ് പറഞ്ഞതായി വൈറ്റ് ഹൗസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ 1390 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രോഗം ബാധിച്ച 38 പേര്‍ മരിക്കുകയും ചെയ്തു.
