കേരളത്തിലെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഡാറ്റാ കൈമാറ്റംവിവാദത്തിലായിരിക്കേ. വിവാദം തണുപ്പിക്കാന്‍ സിപിഎമ്മും സര്‍ക്കാരും നല്‍കുന്ന വിശദീകരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദഗ്ധര്‍. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്റക്ലര്‍ കരാര്‍ വഴി കമ്പനി കേരളത്തിന് സൗജന്യ സേവനം നടത്തുന്നുണ്ടെങ്കിലും ഈ കമ്പനി കേരളത്തില്‍ നിന്ന് കൈക്കലാക്കുന്നത് കോടികള്‍വിലമതിക്കുന്ന സ്വത്താണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ലോകത്ത് കമ്പനികള്‍ തമ്മില്‍ കോടികളുടെ ഡാറ്റകച്ചവടമാണ് നടക്കുന്നതെന്നും സെന്‍സസ് റിപ്പോര്‍ട്ടുകള്‍ക്ക് സമാനമായ ഡാറ്റയാണ് കേരളിത്തില്‍ നിന്നും അമേരിക്കന്‍ കമ്പനിയ്ക്ക് കൈമാറുകയെന്നും മാധ്യമത്തില്‍ ആര്‍ സുനില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ആരോഗ്യമേഖലയിലെ കമ്പനികള്‍ക്ക് ഇത്തരം ഡാറ്റകള്‍വിലപ്പെട്ട വിവരങ്ങളാണ്. അത് കൊണ്ടാണ് സൗജന്യമായി വിശകലനം ചെയ്യാന്‍ കമ്പനി തയ്യാറായത്. വന്‍ തട്ടിപ്പ് ഇതിന്റെ മറവില്‍ നടന്നത് സര്‍ക്കാരിന് ആദ്യഘട്ടത്തില്‍ മറച്ചുവയ്ക്കാന്‍ സാധിച്ചു. അമേരിക്കന്‍ മലയാളിയുടെ പ്രായമായ മാതാപിതാക്കള്‍കേരളത്തിലുള്ളത് കൊണ്ടാണ് അവര്‍ സൗജന്യമായി കേരളത്തിന് സേവനം ചെയ്യുന്നതെന്ന ബാലിശമായ വാദമാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി ഉയര്‍ത്തിയത്.
ഇത് തന്നെ സംശയത്തിന് ഇടനല്‍കി. കേരളത്തില്‍ നിന്ന് ശേഖരിക്കുന്ന സ്ഥിതി വിവരകണക്കുകളാക്കുന്ന സോഫ്റ്റ് വെയറുകളാണ് ഈ കമ്പനിയുടെ പക്കലുള്ളത്. ഇത്തരം ഡാറ്റകള്‍ പ്രയോജനപ്പെടുത്താനും ഇ കമ്പനികള്‍ക്കറിയാം. കച്ചവടത്തില്‍ വിവരങ്ങള്‍ വലിയശക്തിയാണ്. കുറച്ച് വര്‍ഷം മുമ്പുവരെ ശേഖരിക്കാനോ വിശകലനം ചെയ്യാനോ സ്വപ്‌നം കാണാനാവാത്തവിവരങ്ങളാണ് ബിഗ്ഡാറ്റ നല്‍കുന്നത്.
ഡാറ്റയെ തന്ത്രപരമായ അസ്റ്റായി കാണുകയും ശക്തമായ ഡാറ്റയും അനലിറ്രികസ്തന്ത്രങ്ങളും വികസിപ്പിക്കുകയും ചെയ്യുന്ന കമ്പനികളാണ് ലോകത്ത് വിജയിക്കുന്നത്. ഡാറ്റ ഉപയോഗവും ആപ്ലിക്കേഷനും ഉപയോഗിച്ചാണ് കമ്പനികള്‍ ലോകത്തെ വിരല്‍തുമ്പില്‍ നിര്‍ത്തുന്നത്. സര്‍ക്കാര്‍ സ്പ്രിന്ക്ലര്‍ കരാര്‍ ആരോഗ്യ ഡാറ്റ വിശകലനത്താനാണ്. ശാസ്ത്രജ്ഞര്‍ക്കിടയില്‍ വളരെയധികം വിവാധങ്ങള്‍ സൃഷ്ടിച്ച ഒന്നാണ് ആരോഗ്യ ഡാറ്റ.സയന്‍സ് കമ്മ്യൂണിറ്റിയുടെ ഗവേഷണ അജണ്ട നിര്‍വചിക്കുന്നത് ആരോഗ്യ ഡാറ്റയാണ്. കമ്പനികള്‍ ഡാറ്റ ശേഖരണത്തിനായി പലമാര്‍ഗങ്ങളും ഉപയോഗിക്കുന്നു. ഡാറ്റശേഖരണത്തിനും ഗവേഷണത്തിനുമായി പല ഫൗണ്ടേഷനുകളും ധനസഹായം നല്‍കുന്നു.മത്സരാധിഷ്ഠിത ലോകത്തിന്റെ താക്കോലാണ് ഡാറ്റ.
