അമൃതാണെന്നു പറഞ്ഞ് ഹോം ഗാർഡിനെ പശുമൂത്രം കുടിപ്പിച്ചു; ബിജെപി നേതാവ് പോലീസ് പിടിയിൽ

ലോകത്തെ ആശങ്കപ്പെടുത്തുന്ന രീതിയിൽ കൊവിഡ് 19 വൈറസ് പടർന്ന് പിടിക്കുമ്പോൾ ഗുരുതര വിപത്തുണ്ടാക്കുന്ന വ്യാജ പ്രചരണവുമായി സംഘപരിവാർ സംഘടനകൾ. പശു മൂത്രത്തിന് അത്ഭുത ശക്തിയുണ്ടെന്നാണ് സംഘപരിവാർ ഇപ്പോൾ പ്രചരിപ്പിക്കുന്നത്.

ഉത്തരേന്ത്യയിൽ പലയിടത്തും ഗോമൂത്ര പാർട്ടി നടത്തിയ സംഘപരിവാർ സംഘടനകൾക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. വടക്കന്‍ കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിൽ ഗോമൂത്രം കുടിച്ച് ഹോംഗാര്‍ഡ് അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഗോമൂത്ര വിരുന്ന് നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍.

കൊല്‍ക്കത്തയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് ഹോംഗാര്‍ഡിന്റെ പരാതിയില്‍ പോലിസ് അറസ്റ്റ് ചെയ്തത്.കൊറോണ വൈറസില്‍നിന്നു സമ്പൂര്‍ണ സംരക്ഷണം ലഭിക്കുമെന്ന് അവകാശപ്പെട്ട് തിങ്കളാഴ്ച ഇയാള്‍ ഗോമൂത്രം വിതരണം ചെയ്തിരുന്നു. യൂനിഫോം ധാരിയായ ഹോംഗാര്‍ഡിനും ഗോമൂത്രം നല്‍കുകയും കുടിപ്പിക്കുകയുമായിരുന്നു.

ചൊവ്വാഴ്ച രാവിലെ ഹോം ഗാര്‍ഡ് ഉദ്യോസ്ഥനായ പിന്തു പ്രമാണിക് ജോറബാഗന്‍ പോലിസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. അമൃതാണെന്ന് പറഞ്ഞ് ഗോമൂത്രം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പരാതിയുടെ അടിസ്ഥാനത്തില്‍, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം പോലിസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം, ചാറ്റര്‍ജി തങ്ങളുടെ പാര്‍ട്ടിയുടെ നേതാവാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സയന്തന്‍ ബസു സമ്മതിച്ചെങ്കിലും ഈ പരിപാടിയുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി.

രാജ്യത്ത് കൊവിഡ് 19 വൈറസിനെപ്പോലെ ജാഗ്രത പാലിക്കേണ്ട ഒന്നായി മാറിയിരിക്കുകയാണ് ഗോമൂത്രം സംഘപരിവാർ പ്രവർത്തകരുടെ ഗോമൂത്രപാനം. പൊതുജനങ്ങൾക്കും പശുമൂത്രം നൽകി

Vinkmag ad

Read Previous

ക്വാറൻ്റീനിൽ കഴിയുന്നവർക്ക് മോദിയുടെ പ്രസംഗങ്ങൾ നൽകും; മുഷിപ്പ് മാറ്റാൻ അച്ചടിച്ച പ്രസംഗങ്ങൾ

Read Next

നിര്‍ഭയക്കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കി

Leave a Reply

Most Popular