ഡൽഹിയിലെ സ്ഥിഗതികൾ ശാന്തമാവുകയാണ്. തിരികെവരുന്ന സമാധാന അന്തരീക്ഷത്തിലും കനത്ത ദുഃഖം തളംകെട്ടിക്കിടക്കുകയാണ്. നഷ്ടപ്പെട്ടുപോയ ജീവനും ജീവിതങ്ങളും ഡൽഹിയുടെ വേദനതന്നെയാണ്. 42 പേർ കൊല്ലപ്പെടുകയും 250 ലധികം പേര് പരിക്കേറ്റ് ആശുപത്രിയിലുമാണ്. എന്നാൽ കഴിഞ്ഞ 5 ദിവസങ്ങളായി രക്തച്ചൊരിച്ചിലിന്റെ ഭീകരതയ്‌ക്കൊപ്പം നമ്മൾ കേൾക്കുന്ന ചില നന്മയുള്ള വർത്തകളുമുണ്ട്.
ഇന്നും അത്തരത്തിലുള്ള വാർത്ത നമ്മെ തേടി എത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ കലാപം കത്തി പടരുമ്പോള്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവല്‍ നിന്ന മുസ്ലീം അയല്‍ക്കാരുടെ നന്മയുടെ വാർത്ത. സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസ്ലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു.
വിവാഹത്തിനുള്ള അവസാനഘട്ടത്തിലെത്തിനില്‍ക്കെയാണ് തെരുവില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ചാന്ദ് ബാഗില്‍ ചൊവ്വാഴ്ച സ്ഥിതിഗതികള്‍ വളരെ മോശമായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ ഇത്രയും ഭയാനകമായിരിക്കുമെന്ന് കുടുംബം കരുതിയിരുന്നില്ല. കല്യാണദിവസം വരനും കുടുംബത്തിനും സാവിത്രിയുടെ വീട്ടിലേക്ക് എത്താന്‍ സാധിക്കാത്ത സ്ഥിതിയുമായതോടെ വിവാഹം നീട്ടി വയ്ക്കാന്‍ തീരുമാനിച്ചു. ഇക്കാര്യം പിതാവ് തൻ്റെ മുസ്ലിം സുഹൃത്തുക്കളെ അറിയിച്ചു.
എന്നാല്‍ മുസ്‌ലിം സഹോദരങ്ങള്‍ ധൈര്യം പകരുകയും തങ്ങള്‍ കൂടെ ഉണ്ടാവുമെന്ന് അറിയിക്കുകയും ചെയ്തു. കത്തിയമര്‍ന്ന തെരുവില്‍ പുകയുയരുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും വകവെക്കാതെ മുസ്ലിം സഹോദരങ്ങള്‍ വരനെയും കൂട്ടരെയും വധുവിന്റെ വീട്ടില്‍ സുരക്ഷിതരായി എത്തിച്ചു. ചടങ്ങുകള്‍ നടക്കുമ്പോഴും സമീപപ്രദേശങ്ങളില്‍ സംഘര്‍ഷം പുകയുന്നുണ്ടായിരുന്നുവെന്ന് ഭോപ്‌ഡ പ്രസാദ് പറഞ്ഞു.
വര്‍ഷങ്ങളായി തന്റെ അയല്‍ക്കാരായ മുസ്‌ലിം വിഭാഗത്തിലുള്ളവരുമായി നല്ല ബന്ധം പുലര്‍ത്തുന്നവരാണ് ഭോപ്‌ഡെ പ്രസാദും കുടുംബവും. ഈ അക്രമത്തിന് പിന്നിലുള്ളവര്‍ ആരാണെന്ന് തങ്ങള്‍ക്ക് അറിയില്ല, എന്തായാലും അത് തങ്ങളുടെ അയല്‍ക്കാരല്ലെന്ന് പ്രസാദ് ഭോപ്‌ഡെ പറയുന്നു. ഇവിടെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും ഇടയില്‍ ശത്രുതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഗല്ലികളില്‍ സംഘപരിവാർ അക്രമിക്കൂട്ടം കൊലയും കൊള്ളിവയ്പുമായി അഴിഞ്ഞാടിയപ്പോഴും തീർത്തും സംയമനം പാലിച്ചുകൊണ്ടുള്ള നീക്കമായിരുന്നു മുസ്ലിം സഹോദരങ്ങളുടെത്.
യഥാർത്ഥത്തിൽ ആരാണ് ഡൽഹിയെ കത്തിക്കുന്നതെന്ന ബോധത്തോടെ. തിരിച്ചറിവോടെയാണ് അവർ പെരുമാറിയതും. ഇത് തന്നെയാണ് മോദിയുടെയും അമിത്ഷായുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചതും. രാജ്യത്തെ തന്നെ വലിയൊരു ഹിന്ദു മുസ്ലിം യുദ്ധഭൂമിയാക്കി മാറ്റി അതുവഴി രാഷ്ട്രീയ ലാഭം കൊയ്യാനുമായിരുന്നു അവരുടെ സ്വപ്നം. എന്നാൽ അതെല്ലാം വെറും സ്വപ്നം മാത്രം അവശേഷിച്ചു എന്ന് മാത്രമല്ല ഇതുപോലുള്ള ഒരുപാട് നന്മയുടെ കഥകൾ മോദിയുടെയും അമിത്ഷായുടെയും നെഞ്ചിൽ തറച്ചുകയറുകയും ചെയ്തു.
