കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ അധ്യാപകന് നേരെ ആക്രമണം. തിരൂരങ്ങാടി പുകയൂര്‍ അങ്ങാടിയിലാണ് സംഭവം. ഡോക്ടറും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അരവിന്ദനെതിരെയാണ് അക്രമം നടന്നത്.
ഇന്ന് രാവിലെ ഫേസ്ബുക്കില്‍ അമിത് ഷായെ വിമര്‍ശിച്ച് ഡോ. അരവിന്ദന്‍ പോസ്റ്റിട്ടിരുന്നു. ഇതിന് മറുപടിയായി ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പാര്‍ത്ഥന്‍ എന്നയാള്‍ മറ്റൊരു പോസ്റ്റിട്ടു. ഇതിനെ വിമര്‍ശിച്ചതാണ് സംഘ്പാരിവാര്‍ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. തുടര്‍ന്നാണ് ആക്രമണം നടന്നത്.
അക്രമത്തില്‍ പരിക്കേറ്റ ഡോക്ടര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

Tags: attack|doctor|rss