അമിത്ഷായെ വിറപ്പിച്ച് സിഖ് ജനത സംഘടിക്കുന്നുപ്രക്ഷോഭം തണുക്കില്ല വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി

ദേശിയ ജനസംഖ്യ രജിസറ്ററിനേയും പൗരത്വ ഭേദഗതി നിയമത്തേയും ശക്തമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റര്‍ അമരീന്ദര്‍ സിംഗ്. പഞ്ചാബില്‍ താനടക്കം പകുതിയോളം പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റില്ല. അവരൊക്കെ പാകിസ്ഥാനിലേയ്ക്ക് പോകണമോ എന്ന് അമരീന്ദര്‍ സിംഗ് ചോദിച്ചു. സിഎഎയും എന്‍സിആറും എന്‍പിആറും ശുദ്ധ അസംബന്ധമാണെന്നും ഭരണഘടനാവിരുദ്ധമാണ്.

പൌരത്വഭേദഗതി നിയമത്തിനെതിരെയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെതിരെയും വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്. സിഎഎയും എന്‍സിആറും എന്‍പിആറും ശുദ്ധ അസംബന്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബില്‍ താനടക്കം പകുതിയോളം പേര്‍ക്ക് ഇപ്പഴും ജനനസര്‍ട്ടിഫിക്കറ്റ് പോലുമില്ല. ജനനസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതെ ഞങ്ങള്‍ എങ്ങനെയാണ് ദേശീയത തെളിയിക്കേണ്ടതെന്നും അമരീന്ദര്‍ സിംഗ് ചോദിച്ചു.

പഞ്ചാബിലെ ഭൂരിഭാഗം ആളുകളും പാകിസ്ഥാനില്‍ നിന്നുള്ളവരാണ്. അവര്‍ തങ്ങളുടെ പൌരത്വരേഖ ചോദിച്ച് പാകിസ്ഥാനിലേക്ക് പോകുമെന്നാണോ കേന്ദ്രം പ്രതീക്ഷിച്ചിരിക്കുന്നത് എന്നും അമരീന്ദര്‍ സിംഗ് ചോദിക്കുന്നു.

എനിക്ക് ജനന സര്‍ട്ടിഫിക്കറ്റ് പോലും ഇല്ല. ഇക്കാര്യങ്ങളോ ഈ നിയമങ്ങളോ ഒന്നും ജനിക്കുമ്പോള്‍ നിലവിലില്ലായിരുന്നു- അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ സെന്‍സസോടുകൂടി താനൊക്കെ ഒരു സംശയാസ്പദമായ വ്യക്തിയായി മാറുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

തന്റെ സര്‍ക്കാര്‍ ഇത്തരം പ്രഹസനങ്ങളെ പൂര്‍ണമായും എതിര്‍ക്കുന്നു. പഞ്ചാബില്‍ നടക്കുക ഒരു പതിവ് സെന്‍സസ് മാത്രമായിരിക്കും. അത് ഒരിക്കലും മതമോ ജാതിയോ വംശമോ അടിസ്ഥാനമാക്കി ഉള്ളതായിരിക്കില്ലെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഈ നിയമങ്ങളും രേഖകളും ഉപയോഗിച്ച് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നത്, അദ്ദേഹം ചോദിക്കുന്നു. രാജ്യത്തിന് വേണ്ടി പോരാടിയ മുന്‍ സൈനികര്‍ പോലും ഇന്ത്യക്കരല്ലാതായി മാറുന്ന അവസ്ഥയിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും അമരീന്ദര്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ 72 വര്‍ഷമായി വ്യത്യസ്ത ജാതികളും മതങ്ങളും വംശങ്ങും ഒത്തൊരുമിച്ച് ജീവിക്കുന്ന ലോകത്തുതന്നെ വ്യത്യസ്തമായ ഒരു രാജ്യമാണ് ഇന്ത്യ. ഭരണഘടനയുടെയും അതിന്റെ ആമുഖത്തിന്റെയും അന്തഃസത്ത ഉള്‍ക്കൊള്ളുന്നവരാണ് ഇവിടുത്തെ ജനങ്ങള്‍. അങ്ങനെയുള്ള ഒരു ജനതയെയാണ് പെട്ടെന്ന് തകര്‍ക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. അത് അംഗീകരിക്കാനാവില്ല- അമരീന്ദര്‍ പറഞ്ഞു.

ഇത് ഇവിടെ നടപ്പാകാന്‍ പോകുന്നില്ലെന്ന് തന്നെയാണ് രാജ്യത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ പ്രതികരണം തെളിയിക്കുന്നത്. എല്ലാവരെയും ഒരു പെട്ടിയില്‍ കിടത്തി ഏഴാംനൂറ്റാണ്ടിലേക്ക് കൊണ്ടുപോയി തള്ളുക എന്നതൊന്നും ഇവിടെ നടക്കാന്‍ പോകുന്നില്ലെന്ന വിമര്‍ശവും അദ്ദേഹം ഉന്നയിച്ചു

Vinkmag ad

Read Previous

സഭയുടെ പേരില്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ഫാ ടോമി കരിയിലക്കുളം കുടുംബസ്വത്താക്കി; 600 കോടിയുടെ സഭാ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് വൈദികന്റെ കുടുംബം; മറുനാടന്‍ മലയാളിയും ഷാജന്‍സ്‌കറിയയും പറഞ്ഞത് പച്ചക്കള്ളം; കോടികള്‍ വെട്ടിച്ച വൈദികനെ വെള്ളപൂശിയ മഞ്ഞ ഓണ്‍ലൈന്‍ കുരുക്കില്‍ !

Read Next

സംസ്ഥാനം അതീവ ജാഗ്രതയിൽ: കാസറഗോഡ് കടകൾ അടപ്പിച്ചു; അതിർത്തികളിൽ പ്രവേശന വിലക്ക്

Leave a Reply

Most Popular