ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മുഴുവന്‍ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് ബിജെപിയുടെ വന്‍ തകര്‍ച്ച. വൈകിട്ട് ആറ് മണിവരെ 54.65%പോളിങ് ആണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. 67% ആയിരുന്നു 2015ല്‍ രേഖപ്പെടുത്തിയ പോളിങ് ശതമാനം. 70 മണ്ഡലങ്ങളിലേക്കായി 672 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. ഷാഹിന്‍ ബാഗ് സമരമുയര്‍ത്തി വര്‍ഗീയ ചേരിതിരിവുണ്ടാക്കി വോട്ടുപിടിക്കാനുള്ള ബിജെപി തന്ത്രങ്ങള്‍ പാളിയെന്ന് തന്നെയാണ് എക്‌സിറ്റ് പോള്‍ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
അമിത് ഷാ നേരിട്ട് തിരിഞ്ഞെടുപ്പ് പ്രചരണം നയിച്ച ഡല്‍ഹിയില്‍ 15 സീറ്റില്‍ താഴെ മാത്രമാണ് മുഴുവന്‍ ചാനലുകളും പ്രവചിക്കുന്നത്.
അഭിപ്രായ സര്‍വേകളെ ശരിവെക്കുന്ന എക്സിറ്റ് പോള്‍ ഫലങ്ങളാണ് പോളിങ് അവസാനിച്ചതിനു പിന്നാലെ പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ട് ഡല്‍ഹി നിലനിര്‍ത്തുമെന്ന സൂചനയിലേക്കാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഒന്നടങ്കം വിരല്‍ചൂണ്ടുന്നത്.
രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ വമ്പിച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് ഡല്‍ഹിയില്‍ നടന്നതെങ്കിലും കുറഞ്ഞ പോളിങ് ശതമാനമാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്.
ടൈംസ് നൗ
എഎപി 44
ബിജെപി 26
കോണ്‍ഗ്രസ് 0
ന്യൂസ് എക്സ്
എഎപി- 53-57
ബിജെപി- 11-17
കോണ്‍ഗ്രസ് 0-2
ഇന്ത്യ ന്യൂസ്
എഎപി- 53-57
ബിജെപി 11-17,
കോണ്‍ഗ്രസ് 0-2
ഇന്ത്യ ടിവി
എഎപി 44
ബിജെപി 26
കോണ്‍ഗ്രസ് 0
റിപ്പബ്ലിക് ടിവി-ജന്‍ കി ബാത്ത്
എഎപി 48-61
ബിജെപി 9-21
കോണ്‍ഗ്രസ് 1
ടിവി9 ഭാരത് വര്‍ഷ്-സിസെറെ
എഎപി 54
ബിജപി 15
കോണ്‍ഗ്രസ് 1
സുദര്‍ശന്‍ ന്യൂസ്
എഎപി 40-45
ബിജെപി 24-28
കോണ്‍ഗ്രസ് 2-3
എബിപി ന്യൂസ്- സീ വോട്ടര്‍
എഎപി 49-63
ബിജെപി 5-19
കോണ്‍ഗ്രസ് 0-4
